ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ദളിത് വിധവക്ക് വിലക്ക്; പിന്തുണയുമായി ജില്ലാ കലക്ടര്‍

പാട്ന: സ്കൂളിലെ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ ദളിത് വിധവക്ക് പിന്തുണയുമായി  ജില്ലാ മജിസ്ട്രേറ്റ് രംഗത്തത്തെി. ഒൗറംഗാബാദ് ജില്ലാ മജിസ്ട്രേറ്റ് (കലക്ടര്‍)കന്‍വാള്‍ തനുജ് ആണ് ഊര്‍മിള കുവാറെന്ന വിധവക്ക് പിന്തുണയുമായി സ്കൂളിലത്തെിയത്.  ദളിത് വിധവയെന്ന പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ഊര്‍മിളയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ജാതിയുടെ പേരില്‍ വേര്‍തിരിവ് കാണിച്ച പ്രിന്‍സിപ്പലിനെ എസ്സി/എസ്.ടി നിയമപ്രകാരം പിരിച്ചുവിടുകയും ചെയ്തു.

ഒൗറംഗാബാദിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ദളിത് വിധവ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത് അശുഭമാണെന്ന് ആരോപിച്ച്  36 കാരിയായ ഊര്‍മിള കുവാറിനെ സ്കൂള്‍ പ്രിന്‍സിപ്പല്‍ പിരിച്ചുവിടുകയായിരുന്നു. നാലു കുട്ടികളുടെ അമ്മയായ ഊര്‍മിളക്ക് മറ്റു ജീവിതമാര്‍ഗങ്ങളുണ്ടായിരുന്നില്ല. ജോലി തിരികെ കിട്ടാന്‍ പല തവണ പ്രധാന അധ്യാപകനെ ഇവര്‍ സമീപിച്ചിരുന്നു. എന്നാല്‍ 10,000 രൂപ നല്‍കുകയാണെങ്കില്‍ പരിഗണിക്കാമെന്നായിരുന്നു പ്രിന്‍സിപ്പലിന്‍്റെ മറുപടി. തുടര്‍ന്ന ഊര്‍മിള ജില്ലാ മജിസ്ട്രേറ്റിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതി സ്വീകരിച്ച മജിസ്ട്രേറ്റ് കന്‍വാള്‍ തനുജ് സ്കൂളില്‍ നേരിട്ടത്തെുകയായിരുന്നു. ഊര്‍മിള പാചകം ചെയ്ത ഭക്ഷണം സ്കൂള്‍ വരാന്തയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് കഴിച്ചാണ് മജിസ്ട്രേറ്റ് തിരിച്ചുപോയത്.

ബിഹാറിലെ ഗോപാല്‍ഗഞ്ചിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുനിത കൗര്‍ എന്ന വിധവയെ ജോലിയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍  ജില്ലാ മജിസ്ട്രേറ്റ് രാഹുല്‍ കുമാര്‍ നേരിട്ടത്തെി പരിഹരിക്കുകയാണുണ്ടായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.