ചെന്നൈ: മലേഷ്യയിലേക്ക് കടത്താൻ കൊണ്ടു വന്ന 500 നക്ഷത്ര ആമകളെ ചെൈന്ന വിമാനത്താവളത്തിൽ അധികൃതർ പിടികൂടി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിശോധനയിൽ 56 തെർമോകോൾ പെട്ടികളിൽ അടച്ച നിലയിലാണ് ആമകളെ കണ്ടെത്തിയത്. ചെന്നൈയിലെ റോയാപുരം, വഷെർമെൻപെറ്റ് തുടങ്ങിയ സ്ഥലങ്ങൾ ഇൗ ഇനത്തിലെ ആമകളുടെ അനധികൃതമായി വിൽക്കുന്ന കേന്ദ്രങ്ങളാണ്.
പിടിച്ചെടുത്ത ആമകൾ ഗുയിൻറി ദേശീയോദ്യാനത്തിൽ തുറന്നു വിട്ടു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥാനായ മൂർത്തി പറയുന്നത്. പിടിച്ചെടുത്ത ആമകൾക്ക് അന്താരാഷ്ട്ര വിപണിയിൽ 50 ലക്ഷംവരെ മൂല്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.