ന്യൂഡല്‍ഹി: നിര്‍ധനകുടുംബങ്ങള്‍ക്ക് പാചകവാതകം ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതിയുടെ മറവില്‍ തട്ടിപ്പ്.
നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഡെപ്പോസിറ്റില്ലാതെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ എല്‍.പി.ജി കണക്ഷനും അടുപ്പുവാങ്ങുന്നതിനും ആദ്യത്തെ റീഫില്ലിങ്ങിനും പലിശരഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. 2011ലെ സെന്‍സസിന്‍െറ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ കണ്ടത്തെുന്നത്. എന്നാല്‍, ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധസംഘടനകള്‍ എന്ന പേരില്‍ ചിലര്‍ നിയമവിരുദ്ധമായി പി.എം.യു.വൈ ഗുണഭോക്താക്കളില്‍നിന്ന് പണം ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. യു.പിയില്‍ ഏതാനുംപേരെ പിടികൂടിയിട്ടുണ്ട്. പി.എം.യു.വൈ പദ്ധതിപ്രകാരം പാചകവാതക കണക്ഷന്‍ നല്‍കുന്നതിന് ഏതെങ്കിലും സന്നദ്ധസംഘടനയെയോ ഏജന്‍സിയെയോ ചുമതലപ്പെടുത്തിയിട്ടില്ല. നിയമവിരുദ്ധമായി ഏതെങ്കിലും സന്നദ്ധസംഘടനയോ ഏജന്‍സിയോ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പൊലീസിനെയോ, തദ്ദേശഭരണ അധികാരികളെയോ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.