മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയോട് കൊണ്ടും കൊടുത്തും മുന്നേറുന്ന കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മറ്റൊരു ബലപരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ഇത്തവണ ഉമര്‍ അബ്ദുല്ലയുടെ മുന്‍ ഭാര്യ പായലുമായാണ് മെഹബൂബയുടെ പടപ്പുറപ്പാട്. ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹിയില്‍ താമസിച്ചിരുന്ന 7 അക്ബര്‍ റോഡിലെ ടൈപ് എട്ട് ബംഗ്ളാവില്‍ നിന്ന് കുടിയിറങ്ങാന്‍ പായല്‍ തയ്യാറല്ല എന്നതാണ് മെഹബൂബ മുഫ്തിയുടെ മുമ്പിലെ പുതിയ പരീക്ഷണം. ബംഗ്ളാവ് ഒഴിയാന്‍ ജമ്മു കശ്മീര്‍ റസിഡന്‍്റ് കമീഷന്‍ എസ്റ്റേറ്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തനിക്കും രണ്ട് ആണ്‍മക്കള്‍ക്കും ഇവിടെ കഴിയാന്‍ നിയമപരമായ അവകാശമുണ്ടെന്ന ന്യായത്തിലാണ് പായല്‍ അബ്ദുല്ല.
താനും മക്കളും 1999 മുതല്‍ ഈ ബംഗളാവില്‍ താമസിക്കുകയാണെന്നും സുപ്രീംകോടതി വിധി പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് തന്‍്റെ മുന്‍ ഭര്‍ത്താവിന് അനുവദിച്ച വീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നത് നിയമപരമായി പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നുമാണ് 37 പേജു വരുന്ന മറുപടിയില്‍ പായല്‍ പറയുന്നത്. കൂടാതെ കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് വാദിച്ച ശൈഖ് അബ്ദുല്ലയുടെ കൊച്ചുമക്കളാണ് തന്‍െറ കൂടെയുളളതെന്നും അതിനാല്‍ തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും പായല്‍ പറയുന്നു. ഇന്ത്യ ഗവണ്‍മെന്‍്റിനെ സഹായിച്ച എല്ലാവരേയും തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ സുരക്ഷ കാരണങ്ങളുടെ പേരില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള സ്വകാര്യ വ്യക്തികള്‍ ഇപ്പോഴും സര്‍ക്കാര്‍ ബംഗ്ളാവില്‍ താമസിക്കുന്നുണ്ടെന്നും പായല്‍ ചൂണ്ടിക്കാണിക്കുന്നു.
2015 ജനുവരിയിലാണ് ഉമര്‍ അബ്ദുല്ല മുഖ്യമന്തി സ്ഥാനം ഒഴിയുന്നത്. പിന്നീട് 2015 മാര്‍ച്ചില്‍ മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായി. ഉമര്‍ അബ്ദുല്ല മുഖ്യമന്തിയായതു മുതല്‍ ഡല്‍ഹിയിലെ കൊട്ടാര സമാനമായ ബംഗ്ളാവില്‍ താമസിക്കുന്ന പായലിന് കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് എസ്റ്റേറ്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. ഇതിനു വ്യകത്മായി മറുപടി നല്‍കാതെ ബംഗ്ളാവ് അനുവദിച്ചത് തനിക്കല്ളെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കാണെന്നും അദ്ദേഹത്തിനാണ് നോട്ടീസ് നല്‍കേണ്ടതെന്നുമായിരുന്നു പായലിന്‍്റെ മറുപടി. തുടര്‍ന്ന് എസ്റ്റേറ്റ് ഓഫീസര്‍ ഉമറിനും പായലിനും വീണ്ടും നോട്ടീസയച്ചു. ബംഗ്ളാവ് ഒഴിപ്പിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നായിരുന്നു നോട്ടീസ്. ജൂണ്‍ 27നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പുതിയ നോട്ടീസിലാണ് പായലിന്‍െറ വിശദമായ മറുപടി.
2011 മുതല്‍ പായലുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ഉമര്‍ അബ്ദുല്ല. ഭാര്യയേയും രണ്ട് മക്കളേയും ഇവിടെ ഉപക്ഷിച്ചാണ് ഉമര്‍ അബ്ദുല്ല പോയതെന്നും അതിനാല്‍ വിവാഹമോചിതയായ തനിക്ക് ഇവിടെ കഴിയാന്‍ അവകാശമുണ്ടെന്നുമാണ് പായല്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.