ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ സി.ബി.ഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. കേന്ദ്രസർക്കാറിെൻറ നിർദേശപ്രകാരം കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സുശാന്തിെൻറ മരണത്തിൽ ആത്മഹത്യപ്രേരണ കേസ് രജിസ്റ്റർ ചെയ്ത ബിഹാർ പൊലീസുമായി കൂടിയാലോചിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക. സുശാന്തിെൻറ കാമുകി റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ് ആത്മഹത്യ പ്രേരണകേസ് ചുമത്തിയിരുന്നു. വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പും അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടും അന്വേഷിച്ച സി.ബി.ഐ സംഘം തന്നെയാണ് സുശാന്തിെൻറ മരണത്തിലും അന്വേഷണം നടത്തുക.
ബിഹാർ, മഹാരാഷ്ട്ര സർക്കാറുകൾക്കിടയിൽ കടുത്ത തർക്കം നില നിൽക്കുന്നതിനിടെയാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും അഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിേൻറയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.