ചൈനീസ്​ ധനസഹായ വിവാദം: മോദിയെ ​'ചൈന​ ദാസനാ'ക്കി ട്വിറ്റർ കാമ്പയിൻ

ന്യൂഡൽഹി: പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ ചൈനീസ് കമ്പനികളിൽ നിന്ന്​ ഭീമമായ തുക സംഭാവന സ്വീകരിച്ചുവെന്നത്​ വിവാദമാകുന്നു. ഇതേതുടർന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ചൈന ദാസൻ' എന്ന്​ വിശേഷിപ്പിക്കുന്ന ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി.

ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കു​േമ്പാഴും പ്രധാനമന്ത്രിയുടെ കീഴിലുള്ള പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ ചൈനീസ്​ കമ്പനികൾ കോടികൾ നൽകിയതായാണ്​ ആരോപണം. ശത്രുത വകവയ്ക്കാതെ മോദിക്ക് ചൈനീസ് പണം ലഭിച്ചത് എന്തുകൊണ്ടാണെന്ന്​ കോൺഗ്രസ്​ നേതാവായ അഭിഷേക്​ മനു സിങ്​വി ചോദിച്ചു.

''വിവാദ കമ്പനിയായ വാവേയിൽനിന്ന് പ്രധാനമന്ത്രിക്ക് 7 കോടി രൂപ ലഭിച്ചിട്ടുണ്ടോ? വാവേ കമ്പനിക്ക്​ ചൈനീസ്​ പീപ്പിൾസ്​ ലിബറേഷൻ ആർമിയുമായി നേരിട്ട് ബന്ധമുണ്ടോ? ചൈനീസ് കമ്പനിയായ ടിക് ടോക് പി‌.എം കെയേഴ്സ് ഫണ്ടിലേക്ക് 30 കോടി രൂപ സംഭാവന ചെയ്​തിട്ടുണ്ടോ? 38 ശതമാനം ചൈനീസ് ഉടമസ്ഥതയിലുള്ള പേടിഎം 100 കോടി രൂപ, ഓപ്പോ ഒരുകോടി, ഷവോമി 15 കോടി രൂപ എന്നിങ്ങനെ തുക നൽകിയിട്ടുണ്ടോ?'' മനു സിങ്​വി ചോദിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ വന്ന സംഭാവനകൾ വിവാദമായ പി‌.എം-കെയേർസ് ഫണ്ടിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര ശതകോടികളാണ്​ ഇങ്ങനെ വകമാറ്റിയതെന്നും അദ്ദേഹം ആരാഞ്ഞു.

മേയ് 20 വരെ പി‌.എം-കെയേർസ് ഫണ്ടിന് 9,678 കോടി രൂപ ലഭിച്ചതായാണ്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കു​േമ്പാഴും ചൈനീസ് കമ്പനികളിൽനിന്ന് പണം ലഭിച്ചുവെന്നത്​ ഞെട്ടിക്കുന്നതാണ്​ -സിങ്​വി പറഞ്ഞു.

'പി‌.എം കെയേഴ്സി​െൻറ ഭരണഘടന, പ്രവർത്തന ചട്ടക്കൂടിനെക്കുറിച്ചോ അത് എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നോ പണം എങ്ങനെ വിനിയോഗിക്കുന്നുവെന്നോ ആർക്കും അറിയില്ല. സി‌.എ.ജി ഉൾപ്പെടെയുള്ളവയുടെ ഓഡിറ്റിന് പോലും ഈ ഫണ്ട് വിധേയമല്ല. സുതാര്യതയും ഉത്തരവാദിത്തവും ഇല്ലാതെ രഹസ്യ രീതിയിലാണ് പ്രധാനമന്ത്രി ഫണ്ട് പ്രവർത്തിപ്പിക്കുന്നതെന്ന് തോന്നുന്നു' സിങ്​വി ആരോപിച്ചു.

ചൈനീസ്​ കമ്പനികളുടെ സഹായം സ്വീകരിച്ചതിനെ വിമർശിച്ച്​ നിരവധി പേരാണ്​ ട്വീറ്റുകൾ പങ്കുവെക്കുന്നത്​. 'നരേന്ദ്ര ചൈനിദാസ്​ മോദി', 'പി.എം കെയേർസ്​ ഫോർ ചൈന' എന്നീ ഹാഷ്​ ടാഗുകളിലാണ്​ ഇവ പ്രചരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.