ജമ്മു-കശ്​മീർ മുൻ ലഫ്​. ഗവർണർ ജി.സി മുർമു പുതിയ​ സി.എ.ജി

ന്യൂഡൽഹി: ജമ്മു-കശ്​മീർ മുൻ ലഫ്​.ഗവർണർ ഗിരീഷ്​ ചന്ദ്ര മുർമുവിനെ പുതിയ കൺട്രോളർ ആൻഡ്​ ഓഡിറ്റ്​ ജനറലായി നിയമിച്ചു. ശനിയാഴ്​ച രാഷ്​ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്​ത്​ അദ്ദേഹം സ്ഥാനമേറ്റെടുക്കും. വ്യാഴാഴ്​ച രാത്രിയാണ്​ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്​.

നേരത്തെ ലഫ്​.ഗവർണർ സ്ഥാനത്ത്​ നിന്നുള്ള മുർമുവി​െൻറ രാജി രാഷ്​ട്രപതി അംഗീകരിച്ചിരുന്നു. മുർമു രാജിവെച്ച ഒഴിവിലേക്ക്​ മനോജ്​ സിൻഹയേയാണ്​ നിയമിച്ചത്​. അദ്ദേഹം വെള്ളിയാഴ്​ച ചുമതലയേൽക്കും. ഗുജറാത്ത്​ കേഡറിലെ ഐ.എ.എസ്​ ഉദ്യോഗസ്ഥനായ മുർമു കഴിഞ്ഞ വർഷം ഒക്​ടോബർ 29നാണ്​ ജമ്മുകശ്​മീർ ലഫ്​.ഗവർണറായി ചുമതലയേറ്റെടുത്തത്​.

എന്നാൽ, രാജിയുടെ കാരണത്തെ കുറിച്ച്​ പ്രതികരിക്കാൻ മുർമു ഇതുവരെ തയാറായിട്ടില്ല. പുതുതായി നിയമിച്ച ലഫ്​.ഗവർണർ സിൻഹ മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമാണ്​. 

Tags:    
News Summary - GC Murmu Named Comptroller and Auditor General of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.