ന്യൂഡല്‍ഹി: മൂന്ന് മണിക്കൂര്‍ ദൂരത്തില്‍ രാജ്യത്തെവിടെയും കോവിഡ് പരിശോധന ലാബുകള്‍ സജ്ജീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ജനുവരിയിലെ ഒരു ലാബില്‍ നിന്ന് ഇപ്പോള്‍ 1,370 ലാബുകളായി കോവിഡ് പരിശോധന സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കന്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിക്കെതിരായ ഇന്ത്യയുടെ സജീവമായ പ്രതികരണം കോവിഡ് കേസുകളും മരണങ്ങളും കുറച്ചു. ജനുവരി ഏഴിന് ചൈന മഹാമാരിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ച ഉടന്‍ ഇന്ത്യ തയാറെടുത്തു. കോവിഡ് കേസുകള്‍ പ്രതിദിനം കൈകാര്യം ചെയ്യാനുള്ള ആശുപത്രികളുടെ ശേഷി 35 മടങ്ങ് വര്‍ധിച്ചതായും മന്ത്രി വിശദീകരിച്ചു.
നേരത്തെയുണ്ടായ എച്ച് 1 എന്‍ 1, സിക, നിപ തുടങ്ങിയ വൈറസ് ബാധകള്‍ കണ്ടെയിന്‍മെന്റ്, മാനേജ്‌മെന്റ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.