ഇന്ത്യയിൽ കോവിഡ്​ മരണം 40,000 കടന്നു; 24 മണിക്കൂറിനുള്ളിൽ 56,000 രോഗബാധിതർ

ഇന്ത്യയിൽ കോവിഡ്​ മരണം 40,000 കടന്നു; 24 മണിക്കൂറിനുള്ളിൽ 56,000 രോഗബാധിതർന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേരാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 40,699 ആയി. 2.09 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,282 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 13,28,336 പേർ രോഗമുക്തി നേടി. 67.19 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 14 ദിവസത്തിനിടെ രോഗമുക്തി നിരക്ക്​ 63 ശതമാനത്തിൽ നിന്നും 67 ശരതമാനമായി ഉയർന്നിട്ടുണ്ട്​. നിലവില്‍ 5,95,501 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 2.21 കോടി സാമ്പിളുകൾ കോവിഡ്​ ടെസ്​റ്റിന്​ വിധേയമാക്കിയെന്നാണ്​ ഐ.സി.എം.ആർ അറിയിച്ചിട്ടുള്ളത്​. ബുധനാഴ്​ച മാത്രം 6,64,949 സാമ്പിളുകളാണ്​ പരിശോധിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.