ബംഗളൂരു: മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ ബി. സത്യനാരായൺ (67) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10. 45 നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്നാണ് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുമകുരുവിലെ സിറ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആണ് സത്യ നാരായൺ.
ജെ.ഡി.എസ് നേതാവായ സത്യ നാരായൺ മൂന്നു തവണ എം.എൽ.എയും രണ്ടു തവണ എം.പിയുമായിട്ടുണ്ട്. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യസർക്കാറിൽ കർണാടക ആർ.ടി.സിയുടെ ചെയർമാൻ പദവിയും വഹിച്ചിരുന്നു. ഭാര്യയും അഞ്ചു പെൺമക്കളും മകനുമടങ്ങുന്നതാണ് സത്യനാരായണിെൻറ കുടുംബം.
സത്യ നാരായണിെൻറ നിര്യാണത്തിൽ ജെ.ഡി.എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ അനുശോചിച്ചു. മൂന്നു പതിറ്റാണ്ടായി ആത്മസുഹൃത്തായ സത്യനാരായണെൻറ വേർപാട് തീരാ നഷ്ടമാണെന്ന് ദേവഗൗഡ അനുശോചിച്ചു. കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാർ, ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, മന്ത്രിമാരായ ഡോ. കെ. സുധാകർ തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.