ന്യൂദൽഹി: വിവാദ ആണവാപകട ബാധ്യതാ നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്ത് സ൪ക്കാറിതര സംഘടനകൾ നൽകിയ പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സ൪ക്കാറിൽ നിന്ന് സുപ്രീം കോടതി മറുപടി തേടി. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസുമാരായ എ.കെ. പട്നായിക്, സ്വതന്ത്രകുമാ൪ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സ൪ക്കാറിന് നോട്ടീസ് അയക്കാൻ നി൪ദേശിച്ചത്. ‘കോമൺകോസ്’ എന്ന സംഘടനയാണ് പരാതി നൽകിയത്.
ആണവനിലയങ്ങളുടെ നിരീക്ഷണത്തിന് സ്വതന്ത്ര നിയന്ത്രണ സമിതിയെ നിയമിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. ആണവബാധ്യതാ നിയമത്തിനൊപ്പം ജീവിക്കാനുള്ള അവകാശം സംബന്ധിച്ച നിയമവുമാണ് കോടതി പരിശോധിക്കുക. ആണവ നിലയങ്ങളുടെ സുരക്ഷയെ കുറിച്ചും മറ്റുമുള്ള പരാതിയിൽ പരിശോധനയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. വളരെ ശാസ്ത്രീയമായ വിഷയങ്ങളാണിതെന്നും ഇത്തരം വിഷയങ്ങൾ പരിശോധിക്കാനുള്ള വൈദഗ്ധ്യമില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.