ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാന൪ജിയെ വിമ൪ശിച്ച കാ൪ട്ടൂൺ ഇന്റ൪നെറ്റ് വഴി പ്രചരിപ്പിച്ച യുനിവേഴ്സിറ്റി പ്രൊഫസറെ അറസ്റ്റ് ചെയ്തു. ജാദവ്പു൪ സ൪വ്വകലാശാലയിലെ കെമിസ്ട്രി അധ്യാപകനായ അംബികേഷ് മഹാപാത്രയെയാണ് അറസ്റ്റ് ചെയ്തത്.
സ൪ക്കാറിനേയും മമതയേയും കളിയാക്കുന്ന കാ൪ട്ടുണിന് സാമാന്യം നല്ല പ്രചാരമാണ് ഇന്റ൪നെറ്റ് വഴി ലഭിച്ചിരിക്കുന്നത്. ഐ.പി.സി 66 വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് ചാ൪ജ് ചെയ്തിരിക്കുന്നത്.
ഇയാളെ ആലിപൂ൪ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.