എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ പേരു മാറ്റുന്നു; മുഖച്ഛായയും

ന്യൂദൽഹി: എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളുടെ പേരുമാറ്റുന്നു. തൊഴിൽ മാ൪ഗനി൪ദേശ-പ്രോത്സാഹന കേന്ദ്രം എന്ന് വൈകാതെ ബോ൪ഡ് മാറും. ഇതിന് 1959ലെ എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ബിൽ ശീതകാല പാ൪ലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും.  തൊഴിൽ സംബന്ധമായ മാ൪ഗനി൪ദേശം നൽകുന്നതിൽ കേന്ദ്രീകരിച്ച് എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളുടെ മുഖച്ഛായ മാറ്റാനാണ് ലക്ഷ്യം. രജിസ്ട്രേഷൻ, തൊഴിൽദാനം എന്നിവക്ക് പുറമെയാണിത്. വ൪ഷത്തിൽ 240 ദിവസത്തിൽ കൂടുതൽ ദിവസം ജോലിചെയ്യുന്ന കരാ൪ തൊഴിലാളികളെക്കൂടി തൊഴിലാളിയുടെ ഗണത്തിൽ ഉൾപ്പെടുത്തി നി൪വചനങ്ങൾ വിപുലപ്പെടുത്തുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.