കു​റു​വ സം​ഘാം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്​ ശെ​ൽ​വ​നെ​യും വേ​ല​നെ​യും ജി​ല്ല പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​പ്പോ​ൾ (ഫ​യ​ൽ ചി​ത്രം)

കുറുവ സംഘം കോട്ടയത്തും എത്തിയിരുന്നു

കോ​ട്ട​യം: ആ​ല​പ്പു​ഴ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ കു​റു​വ സം​ഘാം​ഗം സ​ന്തോ​ഷ്​ ശെ​ൽ​വ​നെ ജൂ​ൺ ആ​ദ്യ​വാ​രം​ ജി​ല്ല പൊ​ലീ​സും അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. ​ രാ​മ​പു​രം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ത​മി​ഴ്​​നാ​ട്ടി​ലെ തി​രു​ട്ടു​ഗ്രാ​മ​ത്തി​ലെ​ത്തി​യാ​ണ്​ പൊ​ലീ​സ്​ സം​ഘം ഇ​യാ​ള​ട​ക്കം ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്.

രാ​മ​പു​രം പു​തു​വേ​ലി​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന്​ അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ 14 ഗ്രാം ​വ​രു​ന്ന 70,000 രൂ​പ വി​ല​വ​രു​ന്ന വ​ള​ക​ൾ വ​യ​ർ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചെ​ടു​ത്ത​താ​ണ്​ കേ​സ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ യാ​തൊ​രു തെ​ളി​വും കി​ട്ടാ​തെ അ​ന്വേ​ഷ​ണ​സം​ഘം ബു​ദ്ധി​മു​ട്ടി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന്​ ജി​ല്ല​യി​ലെ​ത്തി പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല തൊ​ഴി​ലു​ക​ൾ ചെ​യ്ത് ജീ​വി​ക്കു​ന്ന ആ​ളു​ക​ളാ​ണ് മോ​ഷ​ണ​ത്തി​ൽ പി​ന്നി​ലെ​ന്ന് പി​ന്നീ​ട്​ മ​ന​സ്സി​ലാ​യി. അ​വ​രി​ൽ ര​ണ്ടു​പേ​രെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ മോ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ൽ ചി​ന്ന​മ​ന്നൂ​രി​ന​ടു​ത്ത് കാ​മാ​ച്ചി​പു​രം എ​ന്ന ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ വ​ന്ന​വ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി. മു​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്, പാ​ലാ ഡി​വൈ.​എ​സ്.​പി കെ. ​സ​ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

തു​ട​ർ​ന്ന്​ ചി​ന്ന​മ​ന്നൂ​രി​ൽ​നി​ന്ന്​ 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ കാ​മാ​ക്ഷി​പു​ര​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്​ ക​ട​ന്നി​രു​ന്നു. ഇ​വി​​ടെ​യെ​ത്തി പി​ടി​കൂ​ടു​ക എ​ളു​പ്പ​മ​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ്​ വേ​ഷം മാ​റി ഇ​വ​രെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. സ​ന്തോ​ഷ്​ തി​രു​ട്ടു​ഗ്രാ​മ​ത്തി​ന്​​ പു​റ​ത്ത്​ ബി​വ​റേ​ജ​സ്​​ ഷോ​പ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടു​ന്ന​ത്. ഉ​ട​ൻ ഇ​യാ​ളു​മാ​യി കോ​ട്ട​യ​ത്തേ​ക്കു മ​ട​ങ്ങി. അ​ന്നു​ത​ന്നെ വ​ൻ സ​ന്നാ​ഹ​വു​മാ​യി ത​മി​ഴ്​​നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

ര​ണ്ടു​ദി​വ​സം രാ​ത്രി​യും പ​ക​ലു​മാ​യി പ​ശു​പ​തി, മാ​ണി​ക്യം, അ​ർ​ജു​ൻ തു​ട​ങ്ങി​യ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും യാ​ത്ര ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ങ്കി​ലും മോ​ഷ്ടി​ച്ച സ്വ​ർ​ണം ചി​ന്ന​മ​ന്നൂ​രി​ലെ ക​ട​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ​ശു​പ​തി ഒ​ഴി​​കെ​യു​ള്ള​വ​രെ പി​ന്നീ​ട്​ പി​ടി​കൂ​ടി​യി​രു​ന്നു.

രാ​മ​പു​രം, പാ​ലാ, ച​ങ്ങ​നാ​ശ്ശേ​രി, പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. സ​ന്തോ​ഷ് ത​മി​ഴ്നാ​ട്ടി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം ഉ​ൾ​പ്പെ​ടെ 60ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പാ​ലാ, രാ​മ​പു​രം, കോ​ട്ട​യം ഡി.​എ​ച്ച്.​ക്യു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ഓ​പ്പ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. 

സം​ഘം താ​മ​സി​ച്ച​ത്​ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ താ​മ​സി​ച്ചാ​ണ്​ സ​ന്തോ​ഷും സം​ഘ​വും രാ​മ​പു​ര​ത്ത്​ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​യാ​ളു​ടെ ഭാ​ര്യ​ക്കും ഭാ​ര്യ​യു​ടെ മാ​താ​വി​നും എ​തി​രെ പ​ള്ളി​ക്ക​ത്തോ​ട്​ പൊ​ലീ​സ്​ ആ​ക്രി​മോ​ഷ​ണ​ക്കു​റ്റം ര​ജി​സ്റ്റ​ർ ​ചെ​യ്ത​തോ​ടെ​യാ​ണ്​ ഇ​വ​ർ കൊ​ച്ചി​യി​ലേ​ക്കു താ​മ​സം മാ​റി​യ​ത്. ജി​ല്ല പൊ​ലീ​സ്​ പ്ര​തി​ക​ളെ അ​​ന്വേ​ഷി​ച്ച്​ ആ​ദ്യ​മെ​ത്തി​യ​ത്​ കൊ​ച്ചി​യി​ലാ​ണ്. ബ​ന്ധു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​​ മ​ട​ങ്ങി​യെ​ന്ന്​ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സും പി​ന്നാ​ലെ ത​മി​ഴ്​​നാ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. പ​ക​ൽ മ​റ്റു​ജോ​ലി​ക​ളും രാ​ത്രി മോ​ഷ​ണ​വു​മാ​ണ്​ സം​ഘ​ത്തി​ന്‍റെ രീ​തി. സ്ത്രീ​ക​ൾ ആ​ക്രി​പെ​റു​ക്കാ​നു​മി​റ​ങ്ങും. ഒ​ന്നി​ച്ച്​ നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തി​യാ​ലും ചെ​റി​യ ​സം​ഘ​ങ്ങ​ളാ​യാ​ണ്​ ഓ​രോ സ്ഥ​ല​ത്തും ത​മ്പ​ടി​ക്കു​ക. ​രാ​മ​പു​ര​ത്തൊ​ഴി​കെ മ​റ്റ്​ പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി.​സി ടി.​വി​യി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Kuruva Gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.