തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂളിലെ മാപ്പിളപ്പാട്ട് വേദിയില്‍ ബുധനാഴ്ച രാവിലെ ഒരു കുടുംബം നെട്ടോട്ടത്തിലായിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ ജേതാവായ റബീഉല്ലയുടെ കുടുംബമാണ് വേദിയില്‍ ആകെ പരവേശവുമായി ഓടിനടന്നത്. മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍നിന്ന് തഴയപ്പെട്ടതിനാല്‍ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല.
തന്‍െറ കഴിവില്‍ വിശ്വാസമുള്ള റബീഉല്ലയുടെ വാക്കുകേട്ട് കോടതി കയറിയ കുടുംബത്തിന് നെട്ടോട്ടത്തിനൊടുവില്‍ മകന്‍ വിജയസോപാനത്തില്‍ ഏറിയതോടെ സന്തോഷാശ്രു. മഞ്ചേരി മുന്‍സിഫ് കോടതിയില്‍നിന്ന് അനുകൂലവിധി ബുധനാഴ്ച രാവിലെയാണ് വന്നത്. എന്നാല്‍, വിധിപ്പകര്‍പ്പ് ലഭിക്കാന്‍ താമസം നേരിട്ടു.
വേദിക്കരികില്‍ മത്സരത്തിന് കാത്ത് റബീഉല്ല നില്‍ക്കുകയാണെന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് പകര്‍പ്പ് കിട്ടി. മഞ്ചേരിയില്‍നിന്ന് ഫാക്സ് മുഖേന എത്തിയ വിധിപ്പകര്‍പ്പുമായാണ് മത്സരത്തിനത്തെിയത്. ഇത്രയും നേരത്തെ അനിശ്ചിതത്വം തന്നെ ബാധിച്ചില്ളെന്ന് കുറിക്കുകൊണ്ട പ്രകടനത്തിലൂടെ തെളിയിക്കുയും ചെയ്തു.
മഞ്ചേരി പൂക്കളത്തൂര്‍ സി.എച്ച്.എം.എച്ച്.എച്ച്.എസ് സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥിയാണ് റബീഉല്ല. ഹനീഫ മുടിക്കോടാണ് പരിശീലിപ്പിച്ചത്. കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ വിജയിയായ റബീഉല്ല മീഡിയവണ്‍ ചാനലിലെ പതിനാലാംരാവ് സീസണ്‍ മൂന്നിലെ വിജയി കൂടിയാണ്. പ്രവാസിയായ മുഹമ്മദ്-സെക്കീന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.