‘ബഹിരാകാശ മാലിന്യങ്ങൾ ഇനി പിടിച്ചെടുക്കാം’; യന്ത്രകൈ പരീക്ഷണത്തിൽ വിജയവുമായി ഐ.എസ്.ആർ.ഒ

ബംഗളൂരു: സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായുള്ള ബഹിരാകാശത്തെ പരീക്ഷണങ്ങളിൽ വീണ്ടും നേട്ടത്തിന്‍റെ തിളക്കവുമായി ഐ.എസ്.ആർ.ഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ (റോബോട്ടിക് ആം) പരീക്ഷണമാണ് വിജയകരമായി നടത്തിയത്. തിരുവനന്തപുരം വി.എസ്.എസ്.സി വികസിപ്പിച്ച യന്ത്രകൈ (റോബോട്ടിക് ആം) പ്രവർത്തിപ്പിക്കുന്നതിന്‍റെ വിഡിയോ ഐ.എസ്.ആർ.ഒ എക്സിൽ പങ്കുവെച്ചു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ചെറിയ ഉപഗ്രഹ ഭാഗങ്ങളെയും മാലിന്യങ്ങളെയും പിടിച്ചെടുക്കാനും ചേർത്തുവെക്കാനും റോബോട്ടിക് കൈക്ക് (റോബോട്ടിക് ആം) സാധിക്കും.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐ.എസ്.ആർ.ഒ നടത്തുന്ന റോബോട്ടിക് കൈയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈ കഴിഞ്ഞ ദിവസം വിജയകരമായി പ്രവ‍ർത്തിപ്പിച്ചിരുന്നു. ഐ.എസ്.ആർ.ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്‍.യു) വികസിപ്പിച്ച റീലൊക്കേറ്റബ്ൾ റോബോട്ടിക് മാനിപുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) എന്ന വാക്കിങ് റോബോട്ടിക് ആം ആണ് പ്രവർത്തിപ്പിച്ചത്. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യാണ് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളാണ് സ്പെ​യ്ഡെ​ക്സിൽ ഉള്ളത്. കൂ​ടാ​തെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടി ദൗ​ത്യ​ത്തി​ലു​ണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (POEM) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ ​ചു​റ്റു​ക.

ബ​ഹി​രാ​കാ​ശ​ത്ത് വേ​ർ​പെ​ട്ട ര​ണ്ടു പേ​ട​ക​ങ്ങ​ളും ഒ​ന്നാ​യി ചേ​രു​ന്ന സ്പേസ് ഡോ​ക്കി​ങ് ജ​നു​വ​രി ഏ​ഴി​ന് പൂ​ർ​ത്തി​യാ​ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജ​നു​വ​രി ഒമ്പതിലേക്ക് മാറ്റി. ഭൂ​മി​യി​ല്‍ നി​ന്ന് 470 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഉള്ളത്. ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ത​മ്മി​ല്‍ 20 കി​ലോ​മീ​റ്റ​റോ​ളം അ​ക​ല​മാ​ണ് തു​ട​ക്ക​ത്തി​ലു​ണ്ടാ​വു​ക.

ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​ ത​മ്മി​ൽ അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ശേ​ഷം ര​ണ്ടും കൂ​ട്ടി​യോ​ജി​പ്പി​ക്കും (ഡോ​ക്കി​ങ്). ഊ​ര്‍ജ​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ച് ഒ​രൊ​റ്റ​ പേ​ട​കം ​പോ​ലെ പ്ര​വ​ര്‍ത്തി​ച്ച​ ശേ​ഷം അ​വ​യെ വേ​ര്‍പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​യ അ​ണ്‍ഡോ​ക്കി​ങ് ന​ട​ത്തും. ഇ​തി​നു​ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ടു​ വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.

ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​ കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച് ഡോ​ക്കി​ങ് പ​രീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യ​ത്. പ​ല​ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍മി​ച്ച​ത് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യാ​ണ്.

Tags:    
News Summary - ISRO Successfully Demonstrates tethered debris capture in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.