വിധി മുന്നേ പറഞ്ഞ് മൂവര്‍സംഘം

തിരുവനന്തപുരം: ഇശലിന്‍െറ അവസാനവാക്കായ മൂവര്‍ സംഘത്തെ പരിചയപ്പെടാം. മാപ്പിളപ്പാട്ട് വേദിയില്‍ മത്സരം കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് മുമ്പ് ഇവരുടെ വിധിവന്നു. അത് ശരിവെച്ചാണ് യഥാര്‍ഥ വിധികര്‍ത്താക്കളുടെ ഫലം വന്നത്. ബാപ്പു കൂട്ടിലും അബ്ദുസത്താറും ഹനീഫ മുടിക്കോടും അടങ്ങുന്നവരാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഇശല്‍ ഗുരുക്കള്‍. നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയും അതിലേറെ ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തും ഇവര്‍ മുന്നേറുകയാണ്.

23 വര്‍ഷത്തെ കലോത്സവ അനുഭവങ്ങളുമായി സദസ്സില്‍ ബാപ്പുവുണ്ട്. 16 വര്‍ഷമായി കോഴിക്കോട് സര്‍വകലാശാലയുടെ മാപ്പിളപ്പാട്ട് സംഘഗാനത്തിലും ഇദ്ദേഹത്തിന്‍െറ ശിഷ്യന്മാര്‍ തന്നെയാണ് വിജയഭേരി മുഴക്കുന്നത്. നവംബറില്‍ തൃശൂരില്‍ സമാപിച്ച സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിജയികളും ബാപ്പു ശിഷ്യരാണ്. 65 മാപ്പിളപ്പാട്ടുകളാണ് കമ്പോസ് ചെയ്തിട്ടുള്ളത്. പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും മാപ്പിളപ്പാട്ടില്‍ പുതുമയെ പുല്‍കുകയാണ് ബാപ്പു.

കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹനീഫ മുടിക്കോടിന്‍െറ ശിഷ്യരാണ് വിജയിക്കുന്നത്. 10 വര്‍ഷമായി ഈ മേഖലയിലുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും പരിശീലനം നടത്തുന്നത്. ഇരുവരും വടക്കരാണെങ്കില്‍ തെക്ക് നിന്നൊരു പരിശീലകനുണ്ട്. ആലപ്പുഴയില്‍ നിന്നുള്ള അബ്ദുസത്താറാണ് കഴിഞ്ഞ 15 വര്‍ഷമായി ഇവിടെയുള്ളത്. മത്സരത്തിന് തയാറാവുന്നതിനപ്പുറം മാപ്പിളപ്പാട്ടിന്‍െറ ചടുലതാളം ആസ്വദിക്കാന്‍ കുട്ടികള്‍ തയാറല്ളെന്ന് ഇവര്‍ പറയുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.