ബോധംകെട്ട് വീണു; വീണ്ടും പാടി താരമായി

തിരുവനന്തപുരം: മാപ്പിളപ്പാട്ടിനിടെ വേദിയില്‍ കുഴഞ്ഞുവീണിട്ടും മുഹമ്മദ് പതറിയില്ല. തനിക്ക് വീണ്ടും പാടണമെന്ന ആവശ്യം വിധികര്‍ത്താക്കളും സംഘാടകരും അനുവദിച്ചതോടെ ‘എ’ ഗ്രേഡോടെ താരവുമായി. വയനാട് പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ മുഹമ്മദ് മുഹ്സിന്‍ കാദിരിയാണ് അഭിമാനവിജയം സ്വന്തമാക്കിയത്.
വ്യാഴാഴ്ച രാവിലെ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടിനിടെയാണ് സംഭവം. ഒമ്പതാം ഊഴമായിരുന്നു മുഹമ്മദിന്. കടായിക്കല്‍ കോയാക്കുട്ടി സാഹിബ് രചിച്ച ‘മക്കാവിജയ’മായിരുന്നു ഈ പ്ളസ് വണ്‍ വിദ്യാര്‍ഥി ആലപിച്ചത്.
എന്നാല്‍, മൂന്നുമിനിറ്റിനിടെ മുഹമ്മദ് വേദിയില്‍ ബോധംകെട്ട് വീണു. ഇതോടെ സംഘാടകര്‍ താങ്ങിയെടുത്ത് വേദിക്ക് പുറത്തത്തെിക്കുകയും മെഡിക്കല്‍സംഘം അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് ഒരവസരം കൂടി തരണമെന്നായി മുഹമ്മദ്. സംഘാടകര്‍ വിധികര്‍ത്താക്കളോട് അനുവാദംവാങ്ങി വീണ്ടും അവസരം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.