തിരുവനന്തപുരം: കരച്ചില്‍, കൈയേറ്റം, നിരാഹാരം, കുഴഞ്ഞുവീഴല്‍, ഒടുവില്‍ മത്സരമില്ലാ അവതരണം... കലോത്സവത്തിന്‍െറ ഒന്നാംവേദി ‘സമ്പന്ന’മായിരുന്നു വ്യാഴാഴ്ച. രാവിലെ മുതല്‍ വിവിധ ‘എപ്പിസോഡുകളായി’ നടന്ന ഈ കലഹം അവസാനിച്ചത് സന്ധ്യക്കും. മത്സരിക്കാന്‍ അവസരം നിഷേധിച്ചെന്നാരോപിച്ചാണ് കേരളനടനത്തിനത്തെിയ മത്സരാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധമുയര്‍ത്തിയത്. പരാതിക്കാരായ അഞ്ച് മത്സരാര്‍ഥികളും രക്ഷിതാക്കളും ഇടക്കിടെ മത്സരം തടസ്സപ്പെടുത്താന്‍ വേദിയില്‍ കയറുന്നുമുണ്ടായിരുന്നു. പൊലീസ് അനുനയിപ്പിച്ച് ഇറക്കിയെങ്കിലും വൈകീട്ടോടെ അത് സംഘര്‍ഷത്തിലത്തെി. ഇതിനിടെ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാനുള്ള ശ്രമം പ്രശ്നം സങ്കീര്‍ണമാക്കി. വൈകീട്ട് ആറരയോടെ വി. ശിവന്‍കുട്ടി എം.എല്‍.എ എത്തി ചര്‍ച്ച നടത്തിയാണ് പ്രശ്നം തീര്‍ത്തത്. മത്സരം കഴിഞ്ഞശേഷം ഇവര്‍ക്ക് മത്സരമില്ലാതെ കേരളനടനം അവതരിപ്പിക്കാന്‍ അവസരം നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനാല്‍ രാവിലെ മുതല്‍ മേക്കപ്പിട്ട് നിന്ന കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുമായില്ല. അവരില്‍ ചിലര്‍ കുഴഞ്ഞുവീണു, കരഞ്ഞു കരഞ്ഞ് മേക്കപ്പ് മുഖത്ത് ഒലിച്ചിറങ്ങി.
ആലപ്പുഴ താമരക്കുളം ബി.വി.എച്ച്.എസ്.എസിലെ അനഘ സതീഷ്, അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൃഷ്ണഗാഥ, പാലക്കാട് ഷൊര്‍ണൂര്‍ സെന്‍റ് തെരേസാസ് സ്കൂളിലെ കെ.വി. വര്‍ഷ, പാലക്കാട് ചാത്തന്നൂര്‍ ഗവ. എച്ച്.എസ്.എസിലെ അനുശ്രീ, തിരുവനന്തപുരം കെ.ടി.സി.ടി.എച്ച്.എസ്.എസിലെ അനുഗ്രഹ ബിനു എന്നിവരെയാണ് സമയത്തിന് എത്തിയില്ളെന്ന പേരില്‍ പങ്കെടുപ്പിക്കാതിരുന്നത്. ഒന്നാം ക്ളസ്റ്ററില്‍ ലോട്ടെടുക്കാന്‍ വിളിച്ചപ്പോള്‍ എത്തിയില്ളെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാല്‍, പേരുകള്‍ ആദ്യം വിളിച്ചപ്പോള്‍തന്നെ രക്ഷിതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്ന് മത്സരാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ മേക്കപ്പ് കഴിഞ്ഞ് വേദിയുടെ അടുത്തത്തെിയപ്പോള്‍ മത്സരത്തില്‍ നിന്നൊഴിവാക്കിയ പ്രഖ്യാപനമാണ് കേട്ടതത്രെ. പിന്നീട് മേക്കപ്പുമായി വൈകുന്നേരംവരെ വേദിക്കരികില്‍തന്നെ ഇരിക്കുകയായിരുന്നു ഇവര്‍. ഡി.പി.ഐയെ കാണാന്‍ നാലുവട്ടം ഓഫിസിലത്തെിയെങ്കിലും കാണാന്‍ വിസമ്മതിച്ചു.
രാവിലെ 8.50ന് ഈ മത്സരാര്‍ഥികള്‍ക്കായി ആദ്യ അനൗണ്‍സ്മെന്‍റ് നടത്തിയിരുന്നെന്ന് സ്റ്റേജ് മാനേജര്‍ പറഞ്ഞു. ഒടുവില്‍ സ്റ്റേജിലൊന്ന് അവതരിപ്പിച്ചാല്‍ മതിയെന്ന് കുട്ടികള്‍ കരഞ്ഞുപറഞ്ഞു. തുടര്‍ന്ന് ഇവരുടെ ആഗ്രഹം സഫലീകരിക്കാനാണ് എം.എല്‍.എ എത്തി ഒത്തുതീര്‍പ്പെന്നനിലയില്‍ അനുമതി നല്‍കിയത്. മുപ്പതിലധികം കേരളനടനമാണ് ഒന്നാംവേദിയിലത്തെിയത്. ഒരു മണിക്കൂര്‍ വൈകി രാവിലെ പത്തിനാണ് ആരംഭിച്ചതുതന്നെ. ഉച്ചക്ക് രണ്ടിന് കുച്ചിപ്പിടി മത്സരത്തിന് മത്സരാര്‍ഥികള്‍ എത്തിയെങ്കിലും രാത്രി ഏഴായിട്ടും കേരളനടനം കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.