തിരുവനന്തപുരം: ചിരിമഴയില്‍ കുതിര്‍ന്ന മിമിക്രിവേദിയില്‍ സരിതയും ബിജിമോളും പത്മജയും വെള്ളാപ്പള്ളിയും അബ്ദുല്ലക്കുട്ടിയും മാണിയുമടക്കമുള്ളവര്‍ കൈയടി വാങ്ങി. പക്ഷേ, താരം സാംസ്കാരികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. മന്ത്രിയുടെ ‘മാസ്റ്റര്‍പീസാ’യ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം സദസ്സ് ശരിക്കും ആസ്വദിച്ചു.
രാവിലെ ഒമ്പതോടെതന്നെ വി.ജെ.ടി ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. സ്ഥലം ലഭിക്കാതെ നിരവധിപേര്‍ പുറത്ത് തിക്കിത്തിരക്കി. സ്ഥലപരിമിതിയും കാണാനത്തെിയവരെ ഏറെ വലച്ചു. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആവര്‍ത്തന വിരസത ഇടക്ക് രസംകൊല്ലിയായെങ്കിലും പുതിയ പരീക്ഷണങ്ങള്‍ ശ്രദ്ധേയമായി.
കോഴിക്കോട് ചാലപ്പുറം ഗണപതി ഗേള്‍സ് എച്ച്.എസിലെ രവീണക്കാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം. കഴിഞ്ഞവര്‍ഷവും രവീണ ഒന്നാംസ്ഥാനം നേടിയിരുന്നു. സഹോദരന്‍ രാഹുലും 2010ലെ മിമിക്രി താരമായിരുന്നു. കലാഭവന്‍ അഷ്റഫിന്‍െറ മകളും മലപ്പുറം പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസിലെ ബിന്‍ഷക്കാണ് രണ്ടാംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.