ദഫില്‍ എളയാവൂരിന്‍െറ നവരസം

തിരുവനന്തപുരം: ബൈത്തുകളുടെ അകമ്പടിയില്‍ ദഫില്‍ താളമിട്ട കണ്ണൂര്‍ എളയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതത്തെി.  എളയാവൂരിനെ ഒമ്പതാം തവണയും വിജയത്തിലേക്ക് നയിച്ചത് കാശിഫ് മിന്‍ഹാജ് തങ്ങളാണ്. പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസിലെ മുഹമ്മദ് അന്‍ഫാസ് നയിച്ച സംഘത്തിനാണ് രണ്ടാം സ്ഥാനം. ഏഴ് അപ്പീലുകളടക്കം 21 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പാരമ്പര്യശൈലി പിന്തുടര്‍ന്നവരാണ് മുന്‍നിരയിലത്തെിയത്.  
കോയ കാപ്പാടും മരുമകന്‍ ഇല്യാസ് കാപ്പാടുമാണ് യഥാക്രമം വിജയികളെ പരിശീലിപ്പിച്ചത്. ഒരേ ഈണത്തിലുള്ള ബൈത്തുകളും ഒരേ താളത്തിലുള്ള കളിയുമായിരുന്നു എളയാവൂരിന്‍േറതും പിണങ്ങോടിന്‍േറതും. ‘ബാഗ്ദാദി ഖസ്റ അല്‍ കറാമ...’ എന്ന ബൈത്തില്‍ പാടിത്തുടങ്ങിയ കാശിഫ് മിന്‍ഹാജ് തങ്ങളും സംഘവും രിഫാഈ ബൈത്തിന്‍െറ സ്വരമാധുര്യമുള്ള ഈരടികളെ ദഫിന്‍െറ താളഭംഗിയില്‍ അവതരിപ്പിച്ചത്.  ‘ശെയ്ലില്ലാ യാ അബ്ദില്‍ ഖാദര്‍...’ എന്ന ബൈത്തില്‍ തുടങ്ങി ദഫില്‍ താളമിട്ട പിണങ്ങോടിന്‍െറ പ്രകടനവും ശ്രദ്ധേയമായിരുന്നു.  തൃശൂര്‍ പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലെ പി.എം. ഫഹദും സംഘവുമാണ് മൂന്നാംസ്ഥാനത്ത്. കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ഇത്തവണ അഞ്ചാമതായപ്പോള്‍ അപ്പീലുമായത്തെിയ മലപ്പുറം കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ് നാലാമതത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.