ഓയില്‍ പെയിന്‍റിങ്ങില്‍ വീണ്ടും സൂര്യശോഭ

തിരുവനന്തപുരം: ചിത്രരചനയില്‍ തലസ്ഥാനത്തിന് ശോഭപകര്‍ന്ന് സൂര്യ ഗായത്രി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചന ഓയില്‍ പെയിന്‍റിങ്ങിലാണ് നാലാം തവണയും എ ഗ്രേഡ് സ്വന്തമാക്കിയത്. ‘കോളനിപ്രദേശത്തെ ജനവാസം’ വിഷയത്തിലായിരുന്നു മത്സരം. തിരുവനന്തപുരത്തെ ചെങ്കല്‍ചൂള കോളനിയെയും അവിടത്തെ ജീവല്‍പ്രശ്നങ്ങളെയുമാണ് ഈ പ്ളസ് വണ്‍ വിദ്യാര്‍ഥി ചിത്രീകരിച്ചത്.

പ്രദേശത്തെ കുടിവെള്ളക്ഷാമവും മാലിന്യപ്രശ്നവും ബാല്യകൗമാരങ്ങളുടെ ജീവിതവും സൂര്യയുടെ കാന്‍വാസില്‍ ജീവന്‍വെച്ചു. കോട്ടണ്‍ഹില്‍ സ്കൂള്‍ വിദ്യാര്‍ഥിയായ സൂര്യക്ക് ചിത്രരചനയില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സ്കോളര്‍ഷിപ് ലഭിക്കുന്നുണ്ട്. അനുജന്‍ ഏകലവ്യനും ചിത്രകലയില്‍ സജീവമാണ്.

പെന്‍സില്‍ ഡ്രോയിങ്ങിലും ജലച്ചായത്തിലും സംസ്കൃത നാടകത്തിലും കഴിഞ്ഞ വര്‍ഷം സൂര്യ ഗായത്രി എ ഗ്രേഡ് നേടിയിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ അനിലിന്‍െറയും ചിന്മയ സ്കൂള്‍ അധ്യാപികയായ ലൈലയുടെയും മകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.