ഗസ്സയിൽ ആറാമത്തെ നവജാത ശിശുവും മ​ര​വി​ച്ച് മരിച്ചു

ഗ​സ്സ സി​റ്റി: ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ വം​ശ​ഹ​ത്യ തു​ട​രു​ന്ന​തി​നി​ടെ അ​തി​ശൈ​ത്യ​ത്തി​ൽ ഗ​സ്സ​യി​ലെ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ മ​ര​വി​ച്ച് മ​രി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ ആ​റാ​മ​ത്തെ ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു. ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളി​ലെ ഒ​രു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള അ​ലി അ​ൽ​ബ​ത്റാ​നാ​ണ് ദൈ​ർ അ​ൽ​ബ​ല​ഹി​ലെ ടെ​ന്റി​ൽ മ​രി​ച്ച​ത്. അ​ലി​ക്കൊ​പ്പം ജ​നി​ച്ച ജു​മ അ​ൽ ബ​ത്റാ​ൻ ഞാ​യ​റാ​ഴ്ച മ​രി​ച്ചി​രു​ന്നു. നാ​ലു മു​ത​ൽ 21 വ​രെ ദി​വ​സം ​മാ​ത്രം പ്രാ​യ​മു​ള്ള നാ​ലു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കൊ​ടും ത​ണു​പ്പി​ൽ മ​ര​വി​ച്ച് മ​രി​ച്ചി​രു​ന്നു. ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ക​ന​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന​ത്.

കു​റ​ഞ്ഞ താ​പ​നി​ല​യും ക്യാ​മ്പി​ലെ ടെ​ന്റു​ക​ളി​ൽ താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​തു​മാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഗ​സ്സ​യി​ലെ മെ​ഡി​ക്ക​ൽ റി​ലീ​ഫ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ അ​ഫാ​ശ് പ​റ​ഞ്ഞു. ഗ​സ്സ​യി​ലെ അ​മ്മ​മാ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​മി​ല്ല. കു​ടി​വെ​ള്ള​വും പു​ത​പ്പും വ​സ്ത്ര​ങ്ങ​ളും കി​ട്ടു​ന്നി​ല്ല. അ​തി​ശൈ​ത്യം ഗ​സ്സ​യി​ൽ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ, ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യും അ​ൽ വ​ഫ ആ​ശു​പ​ത്രി​ക്കു നേ​രെ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഭ​ക്ഷ​ണം അ​ട​ക്ക​മു​ള്ള സ​ഹാ​യം വി​ല​ക്കു​ക​യും ചെ​യ്ത ​ഉ​ത്ത​ര ഗ​സ്സ​യി​ലെ ബൈ​ത് ഹാ​നൂ​നി​ൽ​നി​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന​വ​രും ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ ഉ​ത്ത​ര​വി​ട്ടു. ഹ​മാ​സ് റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഒ​ഴി​പ്പി​ക്ക​ൽ. ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി ബ​ലം​പ്ര​യോ​ഗി​ച്ച് ഒ​ഴി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം. നി​ല​വി​ൽ അ​ൽ ഔ​ദ ആ​ശു​പ​ത്രി മാ​ത്ര​മാ​ണ് ഉ​ത്ത​ര ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ധി​നി​വേ​ശം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​സ്രാ​യേ​ൽ ഒ​ഴി​പ്പി​ക്ക​ൽ എ​ന്ന റി​പ്പോ​ർ​ട്ട് ശ​രി​വെ​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വ്.

Tags:    
News Summary - sixth newborn baby froze to death in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.