പുതിയാപ്പിള മലപ്പുറത്തേക്ക്

തിരുവനന്തപുരം: വട്ടപ്പാട്ട് മത്സരം നടന്ന പൂജപ്പുര മൈതാനം മലബാര്‍കല്യാണത്തിന്‍െറ ചേലിലായിരുന്നു. തിരുനബിയുടെ കല്യാണരാവിന്‍െറ സങ്കല്‍പത്തില്‍ പുതിയാപ്പിളയെയും അനുഗമിച്ചത്തെിയ സംഘങ്ങള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച് കൊട്ടിപ്പാടിയപ്പോള്‍ ജയം മലപ്പുറത്തെ പുതിയാപ്പിളക്കായി. കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ അല്‍അമീനും സംഘവുമാണ് ഒന്നാമതത്തെിയത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ എന്‍.എ.എം എച്ച്.എസ്.എസിലെ മുഹ്സിന്‍ സുലൈമാനും സംഘവുമാണ് രണ്ടാമത്.

ഓരോ സംഘവും ഇഞ്ചോടിഞ്ച് മത്സരിച്ച വട്ടപ്പാട്ടില്‍ പ്രധാനപാട്ടുകാരനായ അല്‍അമീന്‍െറ പ്രകടനമികവുകൂടി ചേര്‍ന്നതോടെയാണ് കൊട്ടൂക്കര ഒന്നാമതത്തെിയത്. അപ്പപ്പാട്ടിലും വെറ്റിലപ്പാട്ടിലും ചായലും ചായല്‍മുറുക്കവും ഇടമുറുക്കവും കളിച്ച കൊട്ടൂക്കര സംഘം ഒടുവില്‍ പെണ്ണിനും വീട്ടുകാര്‍ക്കും കാരണവന്മാര്‍ക്കും ഖാദിമാര്‍ക്കും പോക്കുവഴിനീളം പാടി അവസാനിപ്പിക്കുകയായിരുന്നു. മിക്ക ടീമുകളും അപ്പപ്പാട്ടിന്‍െറ കൂടെ വെറ്റിലപ്പാട്ട് രണ്ടുവരി മാത്രം പാടി അവസാനിപ്പിച്ചപ്പോള്‍ വെറ്റിലപ്പാട്ടില്‍ ചായലും ചായല്‍മുറുക്കവും ഇടമുറുക്കവും കളിച്ചതും അല്‍അമീനും സംഘത്തിനും തുണയായി. മുഹമ്മദ് മുഫ്ലിഹാണ് പുതിയാപ്പിളയായത്തെിയത്.

ഉമ്മര്‍ മാവൂരിന്‍െറയും കബീര്‍ നല്ലളത്തിന്‍െറയും ശിക്ഷണത്തില്‍ അരീജ് പാമ്പോടന്‍, അംജദ്, കെ.എം. ഷാദില്‍, മുഹമ്മദ് ജാസിം, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഇജാസ്, അബ്ദുല്‍ മാജിദ് എന്നിവരാണ് കൊട്ടിപ്പാടിയത്. അഞ്ചുവര്‍ഷമായി സംസ്ഥാനതലത്തില്‍ മത്സരിക്കുന്ന കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ് മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു.
സഹീര്‍ വടകര പരിശീലിപ്പിച്ച  പെരിങ്ങത്തൂര്‍ എന്‍.എ.എം എച്ച്.എസ്.എസ് കഴിഞ്ഞവര്‍ഷവും സംസ്ഥാനത്ത് രണ്ടാമതായിരുന്നു. പുതിയാപ്പിളയായി മുഹമ്മദ് ഷാമിലത്തെിയപ്പോള്‍ മുഹമ്മദ് സിനാന്‍, മുഹ്സിന്‍ സുലൈമാന്‍, കെ.പി. ഫെബിന്‍, ആഷിഫ്, മുഹമ്മദ് ഫൈസല്‍, ഹാനില്‍, സിയാദ്, നിഷാം റോഷന്‍, മുഹമ്മദ് ഇഷാം എന്നിവരാണ് കൊട്ടിപ്പാടിയത്.

13 അപ്പീലുകളടക്കം 27 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ 16 ടീമുകള്‍ എ ഗ്രേഡ് നേടി. കാസര്‍കോട് ചെമ്മനാട് സി.ജെ.എച്ച്.എസ്.എസ് മൂന്നാമതത്തെിയപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ പാലക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ് എ ഗ്രേഡിലൊതുങ്ങി. അപ്പീലുകളുമായത്തെിയ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടും എം.എം.എച്ച്.എസ്.എസ് തലശ്ശേരിയും മികച്ച പ്രകടനം കാഴ്ചവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.