പരിചമുട്ടില്‍ ആലത്തൂര്‍ ഗുരുകുലം

തിരുവനന്തപുരം: കൊമ്പന്മീശയും കൃതാവും പട്ടില്‍ തീര്‍ത്ത പടച്ചട്ടയുമായി യോദ്ധാക്കള്‍ കളംനിറഞ്ഞാടുകയാണ്. ചാഞ്ഞും ചരിഞ്ഞും മലര്‍ന്നും കിടന്നും അടിതടവുകളുമായി പരിചമുട്ടുകളി നടന്ന വിമന്‍സ് കോളജ് ഓഡിറ്റോറിയ വേദി രണഭൂമിയായി.

എട്ടുനാടും കീര്‍ത്തി കേട്ട വേളാങ്കണ്ണി പള്ളിതന്നില്‍ ഇമ്പമോടെ വാണരുളും അമ്മ മാതാവിനെ തൊഴുതാണ് തുടക്കം. ബൈബ്ള്‍ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും വേദവാക്യങ്ങള്‍ക്ക് അകമ്പടിയായാണ് അങ്കച്ചുവടുകള്‍. വെട്ടും തടയും ശരീരസൗന്ദര്യ പ്രദര്‍ശനവുമായി പടയോട്ടം തന്നെയാണ് അവസാനംവരെ. ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച 20 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്കൂളിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരം ആറ്റിങ്ങല്‍ സി.എസ്.ഐ സ്കൂളും കോട്ടയം കിടങ്ങൂര്‍ സെന്‍റ് മേരീസ് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കോട്ടയം സുനിലിന്‍െറ കീഴിലാണ് മൂന്ന് ടീമുകളും പരിശീലനം നേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.