തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പാടി ഫാത്തിമ ഫിദ നേടിയത് ഒന്നാം സമ്മാനം. ഹയർ സെക്കൻഡറി അറബിക് പദ്യപാരായണമായിരുന്നു വേദി.
അഖ്ലാഖ് വധം, കൽബുർഗി സംഭവം, സാഹിത്യകാരന്മാരുടെ പുരസ്കാരം തിരിച്ചുനൽകൽ തുടങ്ങിയ വിഷയങ്ങളായിരുന്നു കോഴിക്കോട് നരിക്കുനി ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ ഫാത്തിമ ഫിദയുടെ പദ്യത്തിെൻറ ഉള്ളടക്കം. രാജ്യത്തിെൻറ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനാകണമെന്ന ആഹ്വാനത്തോടെയാണ് പദ്യം അവസാനിക്കുന്നത്.
കുട്ടമ്പൂർ സ്കൂളിലെ അധ്യാപകൻ കാസിം രചിച്ച പദ്യമാണ് ഫാത്തിമ ഫിദ ചൊല്ലിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.