പുതുമോടിയില്‍ പള്ളികള്‍

പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ സ്വാഗതം ചെയ്ത് നഗരത്തിലെ പള്ളികള്‍. പ്രാര്‍ഥനയോടൊപ്പം നോമ്പുതുറക്കാനുള്ള സൗകര്യങ്ങള്‍കൂടി ഒരുക്കിയാണ് പള്ളികള്‍ നോമ്പുകാലത്ത് സജീവമാവുന്നത്. സാധാരണ പ്രാര്‍ഥനാസമയങ്ങള്‍ കൂടാതെ നോമ്പുതുറവേളയിലും, രാത്രിയിലെ പ്രത്യേക പ്രാര്‍ഥനാ സമയത്തും (തറാവീഹ്) പള്ളികളില്‍ തിരക്കേറും.  റമദാന്‍ ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ പള്ളികളും കഴുകി വൃത്തിയാക്കി പെയിന്‍റടിച്ച് പുതുമോടി വരുത്തിയിട്ടുണ്ട്. പള്ളിക്കകവും, മിനാരങ്ങളും, ചുമരുകളുമെല്ലാം നോമ്പിന്‍െറ വിശുദ്ധിപോലെ പുതുസുഗന്ധം പരത്തുന്നു.

 പള്ളിയുടെ പരിസരങ്ങളില്‍ പന്തല്‍കെട്ടിയും മറ്റും നോമ്പുതുറക്കാനുള്ള  പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി  നഗരത്തിലത്തെുന്ന ആളുകളുള്‍പ്പെടെ എത്തുന്നതോടെ നോമ്പുതുറവേളയില്‍ പള്ളികളില്‍ തിരക്ക് വര്‍ധിക്കും. നോമ്പുതുറക്കുന്നതിനുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളുമായിരിക്കും പള്ളികളില്‍ തയാറാക്കുക. മഹല്ല് കമ്മിറ്റികളും, പ്രവാസികളും, വിവിധ സംഘടനകളും ചേര്‍ന്നാണ് നോമ്പുതുറ വിഭവങ്ങളൊരുക്കാനുള്ള സാമ്പത്തികചെലവ് ഏറ്റെടുക്കുന്നത്. 

പാപമോചനകാലമായ  റമദാനിലെ രണ്ടാമത്തെ പത്തിലും നരകമോചനത്തിന് പ്രാധാന്യം നല്‍കുന്ന മൂന്നാമത്തെ പത്തിലും വിശ്വാസികള്‍ ഏറെനേരം പള്ളിയില്‍ ചെലവഴിക്കും. പ്രാര്‍ഥനയും നോമ്പുതുറയും കൂടാതെ മതപഠനക്ളാസുകളും ഖുര്‍ആന്‍ ക്ളാസുകളുമായി ഇനിയുള്ള 30 നാളുകളില്‍ പള്ളികള്‍ സജീവതയുടെ ദിനരാത്രങ്ങളായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.