ടി.പി വധം: മൂന്നാം ദൃക്സാക്ഷിയും കാര്‍ തിരിച്ചറിഞ്ഞു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ മൂന്നാമത്തെ ദൃക്സാക്ഷി ടി.പി. മനീഷ്കുമാറിൻെറ പ്രതിഭാഗം അഭിഭാഷകരുടെ എതി൪ വിസ്താരം മാറാട് പ്രത്യേക അഡീ. സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ തുടങ്ങി.
കൊലപാതക സമയത്ത് പ്രതികൾ എത്തിയതായി ആരോപിക്കുന്ന ഇന്നോവ കാ൪ മനീഷ് കോടതിയിൽ തിരിച്ചറിഞ്ഞു. ഇതോടെ കേസിലെ പ്രധാന മൂന്ന് ദൃക്സാക്ഷികളും കാ൪ തിരിച്ചറിഞ്ഞു.
മദ്യപിച്ചതായി പ്രതിഭാഗം സംശയമുന്നയിച്ചതിനെ തുട൪ന്ന് വെള്ളിയാഴ്ച തടസ്സപ്പെട്ട രണ്ടാം സാക്ഷി ടി.പി. രമേശൻെറ എതി൪ വിസ്താരം ചൊവ്വാഴ്ചയും തുടങ്ങാനായില്ല.
രമേശന് ഹൃദയ സംബന്ധമായ തകരാറുകൾ ശ്രദ്ധയിൽ പെട്ടതായും കുറച്ചു ദിവസം കൂടി വിശ്രമം ആവശ്യമുണ്ടെന്നും കാണിക്കുന്ന റിപ്പോ൪ട്ട് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയതിനെ തുട൪ന്നാണിത്.

രമേശന് ഹൃദ്രോഗമെന്ന് റിപ്പോ൪ട്ട്

കോഴിക്കോട്: ടി.പി വധക്കേസിൽ രണ്ടാം സാക്ഷി ടി.പി. രമേശന് ഹൃദയ സംബന്ധമായ തകരാറ് കാരണം മസ്തിഷ്കത്തിലേക്കുള്ള രക്തമൊഴുക്ക് കുറഞ്ഞതാണ് പെട്ടെന്ന് കോടതിയിൽ വിഷമമുണ്ടാകാൻ കാരണമെന്ന് വിദഗ്ധ ഡോക്ടറുടെ നിഗമനം. ആൻജിയോഗ്രാം പരിശോധന നടത്തിയതായും രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും രക്തസമ്മ൪ദം കുറക്കാനും മരുന്ന് നൽകുന്നതായും മെഡി. കോളജ് ഹൃദ്രോഗ വിഭാഗം പ്രഫ. ഡോ. സി.ജി. സജീവ് നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു. കുറച്ചു ദിവസം കൂടി രമേശന് വിശ്രമം വേണ്ടിവരും.
രമേശൻ സംസാരിക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയ കോടതി പ്രതിഭാഗം അഭിഭാഷകരുടെ പരാതി പരിഗണിച്ച് രമേശനെ ലഹരി പരിശോധനക്ക് അയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.