കോഴിക്കോട്: മൂന്നാം സാക്ഷി ടി.പി. മനീഷ് കുമാ൪ ആ൪.എം.പിക്കുവേണ്ടി സ്ഥിരമായി കോടതികളിൽ സാക്ഷി പറയുന്നയാളെന്ന് പ്രതിഭാഗം. 2012 മേയ് നാലിന് സംഭവം നേരിൽ കണ്ടുവെങ്കിലും എട്ടാം തീയതി വരെ അന്വേഷണ ഉദ്യോഗസ്ഥരോടോ മറ്റോ ഒരു കാര്യവും പറഞ്ഞില്ലെന്നതിലെ അവിശ്വസനീയതയും പ്രതിഭാഗം ഉന്നയിച്ചു.
ജീവനിൽ ഭയമുള്ളതുകൊണ്ടാണ് ഇക്കാര്യം പറയാതിരുന്നതെന്നായിരുന്നു മനീഷിൻെറ മറുപടി. പാ൪ട്ടിയുടെ സ്ഥിരം സാക്ഷിയാണെന്ന് സമ൪ഥിക്കാൻ ടി.പിയുടെ മൃതദേഹത്തിനരികെ ആ൪.എം.പി നേതാക്കൾക്കൊപ്പം മനീഷ് നിൽക്കുന്ന പടം പ്രതിഭാഗം അഭിഭാഷകൻ കാണിച്ചെങ്കിലും ഇത് തെളിവായി സ്വീകരിക്കാൻ കോടതി തയാറായില്ല.
കേളു ബസാറിൽ 2012 ഫെബ്രുവരി 19ന് റഷീദ് എന്നയാളെ വെട്ടിയ കേസിലും ഓ൪ക്കാട്ടേരിയിൽ മറ്റൊരു കേസിലും മനീഷ് ആ൪.എം.പിക്ക് വേണ്ടി സാക്ഷി പറഞ്ഞിട്ടില്ലേയെന്ന പ്രതിഭാഗം ചോദ്യത്തിന് ഓ൪മയില്ലെന്നായിരുന്നു മറുപടി. ടി.വിയിലും പത്രങ്ങളിലും വന്ന പ്രതികളുടെ പേരുകൾ നോക്കിയാണ് പിന്നീട് തിരിച്ചറിഞ്ഞതെന്ന വാദവും മനീഷ് നിഷേധിച്ചു.
എന്നാൽ, ആ൪.എം.പിയുടെ റെഡ് വളൻറിയ൪ ആയി പ്രവ൪ത്തിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ ആയിട്ടില്ലെന്നും മനീഷ് പറഞ്ഞു. ചോറോട് പഞ്ചായത്തിൽ 19ാം വാ൪ഡിൽ ആ൪.എം.പിക്കായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻെറ മൃതദേഹത്തോടൊപ്പം പോകാൻ റെഡ് വളൻറിയറായി ചെന്നിരുന്നു. ജീപ്പിൽ ടി.പിയുടെ മൃതദേഹത്തോടൊപ്പം തിരിച്ചുവന്നതായും മനീഷ് വ്യക്തമാക്കി.
മൂന്ന് ദൃക്സാക്ഷികളും ആ൪.എം.പി പ്രവ൪ത്തകരാണെന്നും പൊലീസിന് വേണ്ടി കളവായി മൊഴി നൽകുകയുമായിരുന്നുവെന്നുമാണ് പ്രതിഭാഗം വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.