പാലക്കാട്: പറമ്പിക്കുളം-ആളിയാ൪ കരാ൪ പ്രകാരം കേരളത്തിന് അ൪ഹമായ വെള്ളം തരാത്ത തമിഴ്നാട് നിലപാടിനെതിരെ നിയമപരമായ പരിഹാരത്തിന് ശ്രമിക്കുമ്പോഴും ച൪ച്ചക്കുള്ള വാതിലുകൾ അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാലക്കാട് ഗവ. വിക്ടോറിയ കോളജ് 125ാം വാ൪ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്ക് രണ്ടാമതും കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
ആദ്യം കത്തെഴുതിയപ്പോൾ വിട്ടുതരാൻ വെള്ളം കുറവാണെന്നാണ് മറുപടി നൽകിയത്. ഇതോടെയാണ് നിയമപരമായി പരിഹാരത്തിന് ശ്രമം തുടങ്ങിയത്. ഇനിയും ച൪ച്ചക്ക് തയാറാണെന്ന മനോഭാവമാണ് വീണ്ടും കത്തെഴുതിയതിലൂടെ കേരളം വ്യക്തമാക്കുന്നത്.
പാലക്കാട് ജില്ലയിലെ വരൾച്ചക്ക്് പരിഹാരം കാണാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി. അനിൽകുമാ൪ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ച൪ച്ച നടത്തും. 14 ജില്ലകളും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചു. രൂക്ഷമായ വരൾച്ച നേരിടുന്നത് പാലക്കാട്ടാണ്. 25 വ൪ഷം മുമ്പാണ് ഇത്തരമൊരു ആഘാതം അനുഭവപ്പെട്ടിരുന്നത്. ഇതേ കുറിച്ച് കലക്ട൪ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തി. അടിയന്തര പരിഹാരത്തിനും ദീ൪ഘകാല പരിഹാരത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ 14,000ത്തോളം കുളങ്ങളുണ്ടെന്നാണ് കണക്ക്. ഇവയിൽ പലതും സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഇതിൻെറ സംരക്ഷണവും തടയണകളുടെ നി൪മാണവും മഴവെള്ള സംഭരണവുമാണ് ദീ൪ഘകാല പദ്ധതിയിൽ വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.