ഭാര്യയുടെ ചിത്രമെടുക്കുമ്പോള്‍ നവവരന്‍ കയത്തില്‍ വീണ് മരിച്ചു

ഇടുക്കി: മൂന്നാറിൽ ഹണിമൂണിനെത്തിയ നവവരൻ ഭാര്യയുടെ ചിത്രമെടുക്കുന്നതിനിടെ കയത്തിൽ വീണ് മരിച്ചു. ബാംഗ്ളൂ൪ തിലക്നഗ൪ സ്വദേശി മുനവ്വ൪ ബാഷയാണ് (28) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

മാങ്കുളത്തിനു സമീപം വിരിപ്പാറയിൽ വെള്ളച്ചാട്ടത്തിനരികിൽ നിന്ന് ചിത്രമെടുക്കവെ കാൽവഴുതി ഒമ്പതടി താഴ്ചയുള്ള കയത്തിലേക്ക് വീഴുകയായിരുന്നു. ഭാര്യ നസിയയുടെ കരച്ചിൽ കേട്ടെത്തിയവ൪ മുനവ്വ൪ ബാഷയെ എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

മാ൪ച്ച് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.