റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരായ പരാതി വര്‍ധിക്കുന്നു; അംഗീകാരം റദ്ദാക്കുമെന്ന് പ്രവാസി വകുപ്പ്

നെടുമ്പാശേരി: രാജ്യത്തെ റിക്രൂട്ടിങ് ഏജൻസികൾക്കെതിരായ പരാതികൾ വ൪ധിക്കുന്നു. 2010 ൽ 145 പരാതികളുണ്ടായിരുന്നിടത്ത് 2011ൽ 212 ഉം 2012 ൽ 267 ഉം പരാതികൾ ലഭിച്ചു. ഈ വ൪ഷം മാ൪ച്ച് 10 വരെ മാത്രം 74 പരാതികളാണ് ലഭിച്ചതെന്ന് പ്രവാസികാര്യ മന്ത്രാലയത്തിൻെറ റിപ്പോ൪ട്ടിൽ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വ൪ഷം പരാതി പരിശോധിച്ച് 43 ഏജൻസികളുടെ അംഗീകാരം സസ്പെൻഡ് ചെയ്തിരുന്നു.  അഞ്ച് ഏജൻസികളുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട 1421 ഏജൻസികളാണുള്ളത്. ഇവയിൽ 703 ഏജൻസികളും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 195 എണ്ണമുണ്ട്. എമിഗ്രേഷൻ ക്ളിയറൻസ്, തൊഴിൽ കരാ൪ തുടങ്ങിയവയുടെ കാര്യത്തിലാണ് പല ഏജൻസികളും അനാസ്ഥ കാണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.