കൊച്ചി: നെൽപ്പാടങ്ങൾ വ്യാപകമായി മറ്റ് കൃഷികൾക്കുവേണ്ടി ഉപയോഗിക്കുന്നത് സംസ്ഥാനത്തെ കനത്ത ഭക്ഷ്യദൗ൪ലഭ്യത്തിലേക്ക് നയിക്കുമെന്ന് ഹൈകോടതി. ഈ രീതി തുട൪ന്നാൽ അരിക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദു$സ്ഥിതിക്ക് അറുതിയുണ്ടാകില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി.
ആലപ്പുഴ എഴുപുന്നയിലെ നീണ്ടകര പാടശേഖരത്തിൽ വ൪ഷങ്ങളായി ഉപ്പുവെള്ളം ശേഖരിച്ച് ചെമ്മീൻ കൃഷി നടത്തുന്നത് തടഞ്ഞ കലക്ടറുടെ ഉത്തരവിനെതിരെ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് കെ. രാമകൃഷ്ണൻെറ നിരീക്ഷണം. കലക്ടറുടെ ഉത്തരവിനെതിരെ വലിയകരി പാടശേഖരി സമിതി പ്രസിഡൻറ് പി. രാമചന്ദ്രൻ നായരും ഇതിൽ കക്ഷി ചേരാൻ നീണ്ടകര ജനകീയ സമിതി പ്രസിഡൻറ് പി. എസ്. മൈക്കിളും സമ൪പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
നെൽപ്പാടങ്ങളുടെ രൂപമാറ്റം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. നെൽകൃഷി സംരക്ഷിക്കാനാണ് പാടശേഖര സമിതികൾ ശ്രമിക്കേണ്ടതെന്നും അതിനെ ഇല്ലാതാക്കാനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചെമ്മീൻ കൃഷിക്കായി ഉപ്പുവെള്ളം കെട്ടി നി൪ത്തിയത് മൂലം സമീപത്തെ പാടശേഖരങ്ങളിലും ജലസ്രോതസ്സുകളിലും ഉപ്പ് രസമുണ്ടാകുന്നതായ പരാതിയിൻമേൽ കലക്ട൪ നടത്തിയ അന്വേഷണത്തെ തുട൪ന്നാണ് ചെമ്മീൻകൃഷി നിരോധിച്ച് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടെന്നും വീട്ടുപയോഗത്തിനും കൃഷിക്കും വെള്ളവും കൃഷിയിടങ്ങളും അനുയോജ്യമല്ലാത്ത സ്ഥിതിയുണ്ടെന്നും കലക്ട൪ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.