ആലപ്പുഴ: യു.ഡി.എഫ് മുന്നണി വിടാനുള്ള ഗൗരിയമ്മയുടെ നീക്കത്തിൽ ജെ.എസ്.എസിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഐകകണ്ഠ്യേനയാണ് യു.ഡി.എഫുമായി ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചതെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിനെതിരെ സംസ്ഥാന പ്രസിഡൻറ് അഡ്വ. രാജൻ ബാബുവും മുൻ എം.എൽ.എ കെ.കെ. ഷാജുവും രംഗത്തുവന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ യു.ഡി.എഫ് നേതൃത്വത്തിൻെറ ചില നിലപാടുകൾക്കെതിരെ പൊതുവായ അഭിപ്രായം ഉണ്ടായി എന്നും അല്ലാതെ മുന്നണി വിടാൻ ഐകകണ്ഠ്യേന തീരുമാനമില്ലെന്നുമാണ് ഈ നേതാക്കളുടെ നിലപാട്. സംസ്ഥാന പ്രസിഡൻറിനെതിരെയും ഷാജുവിനെതിരെയും ഗൗരിയമ്മ നടത്തിയ പരാമ൪ശങ്ങളും ഭിന്നതക്ക് ആക്കംകൂട്ടി. എന്നാൽ, ഒരു മുന്നണിയുടെ ഭാഗമായി നിൽക്കുകയും അതേസമയം മറ്റൊരു മുന്നണിയിലേക്ക് കാലെടുത്ത് വെക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് അവസരവാദ നിലപാടെന്ന് രാജൻബാബു അഭിപ്രായപ്പെട്ടു. സി.പി.എമ്മിലേക്ക് നയിക്കാനുള്ള നീക്കത്തോട് ഭൂരിപക്ഷം നേതാക്കൾക്കും പ്രവ൪ത്തക൪ക്കും താൽപ്പര്യമില്ലെന്ന് കെ.കെ. ഷാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.