കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസും ക്രൈംബ്രാഞ്ചും ക൪ത്തവ്യ നി൪വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈകോടതി. അറസ്റ്റു ചെയ്യാനും തെളിവിനുവേണ്ടി തിരച്ചിൽ നടത്താനുമുള്ള അധികാരങ്ങൾ ഈ കേസിൻെറ കാര്യത്തിൽ കൃത്യമായി വിനിയോഗിച്ചില്ലെന്നും ജസ്റ്റിസ് പി.ഡി. രാജൻ വിമ൪ശിച്ചു. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി സൗദി എയ൪ലൈൻസിലെ ട്രാൻസ്ലേറ്ററായ അബ്ദുൽ ഹമീദ് സവാദിൻെറ ജാമ്യ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമ൪ശിച്ചത്.
എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് പ്രതികൾ മതിയായ രേഖകളില്ലാതെ ആളുകളെ വിവിധ രാജ്യങ്ങളിലേക്ക് കടത്തിവന്നത്. പല ഉദ്യോഗസ്ഥ൪ക്കും കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും അവ൪ക്കെതിരെ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. എ.ഡി.ജി.പിയുടെ ഇടപെടലുണ്ടായിട്ടുപോലും അത്തരമൊരു അന്വേഷണം നടന്നില്ല. കുറ്റപത്രം നൽകാൻ പോലും കഴിയാതിരുന്ന അവസ്ഥയിലാണ് അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിൻെറ ആനുകൂല്യത്തിൽ ഒന്നാം പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജീബിന് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതി ജാമ്യം അനുവദിച്ചത്്.
സ൪ക്കാറിൻെറ നിയന്ത്രണമുണ്ടെങ്കിലും അന്വേഷണം പൊലീസിൻെറ മാത്രം ചുമതലയിൽ വരുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥൻ സംഭവങ്ങളെ സദാ നിരീക്ഷിക്കുന്നവനും അച്ചടക്കം പുല൪ത്തുന്നവനും ഊ൪ജസ്വലതയും അന്വേഷണത്തിൻെറ തീവ്രതയും നിലനി൪ത്താൻ കെൽപ്പുള്ളവനുമാകണം. ഇത്തരം ബാധ്യതകളൊന്നും നി൪വഹിക്കാതെയാണ് പൊലീസ്, ക്രൈംബ്രാഞ്ച് സംഘങ്ങൾ ദേശസുരക്ഷയെപ്പോലും ബാധിക്കുന്ന മനുഷ്യക്കടത്ത് കേസിൽ അന്വേഷണം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദേശസുരക്ഷയെക്കൂടി ബാധിക്കുന്ന കേ സിൻെറ ഗൗരവം മനസ്സിലാക്കിയാണ് സ൪ ക്കാ൪ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൗരന്മാ൪ക്കും രാജ്യത്തിനും സുരക്ഷ ഉറപ്പാക്കാനുള്ള പൊതുസമൂഹത്തിൻെറ മുറവിളി കോടതിക്ക് അവഗണിക്കാനാവില്ല. ഹരജിക്കാരനെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവതരവും ആഴമേറിയതുമാണ്.
കൃത്യം നടത്തിയ രീതി ഗുരുതര സ്വഭാവത്തിലുള്ളതാണ്. ഇക്കാര്യങ്ങളും പൊതുസമൂഹത്തിൻെറയും രാജ്യത്തിൻെറയും താൽപ്പര്യവും പരിഗണിച്ച് ഹരജിക്കാരന് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൻെറ ഗൗരവം പരിഗണിച്ച് കേസ് സി.ബി.ഐക്ക് വിട്ട സാഹചര്യവും കണക്കിലെടുക്കുന്നതായി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.