തിരുവനന്തപുരം: കേരള കൗമുദി കുടുംബത്തിൽ നിന്നുള്ള കൗമുദി ടി.വി സംപ്രേഷണം തുടങ്ങി. രാവിലെ കേരളകൗമുദിയുടെ പേട്ട ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ട൪ എം.എസ്. രവി ആദ്യ തിരിതെളിച്ചു.
എഡിറ്റോറിയൽ അഡൈ്വസ൪ എൻ.രാമചന്ദ്രൻ, ഡയറക്ട൪ ലൈസാ ശ്രീനിവാസൻ, ഷൈലജാ രവി, മാനേജിങ് എഡിറ്റ൪ ദീപു രവി, മാ൪ക്കറ്റിങ് ഡയറക്ട൪ ദ൪ശൻ രവി, സംവിധായകൻ ജി.എസ്. വിജയൻ എന്നിവരാണ് മറ്റ് തിരികൾ തെളിച്ചത്.വൈകുന്നേരം ആറരക്ക് ശ്രീനാരായണഗുരു രചിച്ച ദൈവദശകം പ്രാ൪ഥനാ ഗീതത്തിൻെറ ദൃശ്യാവിഷ്കാരത്തോടെയാണ് കൗമുദി ടി.വി സംപ്രേഷണം ആരംഭിച്ചത്. സമ്പൂ൪ണ വിനോദ വിജ്ഞാന ചാനലായിരിക്കും കൗമുദി ടി.വി എന്ന് മാനേജിങ് എഡിറ്റ൪ ദീപു രവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.