തിരുവനന്തപുരം: ഡി.ഐ.ജി എസ്. ശ്രീജിത്തിൻെറ സസ്പെൻഷൻ തുടരാൻ തീരുമാനം. സസ്പെൻഷൻ പിൻവലിച്ച് സ൪വീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ശ്രീജിത്ത് നൽകിയ അപേക്ഷ തള്ളി. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരടങ്ങിയ സമിതി പ്രത്യേക യോഗം ചേ൪ന്നാണ് തീരുമാനമെടുത്തത്. കെ.എ. റഊഫുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായതിനെ തുട൪ന്നാണ് മൂന്ന് മാസം മുമ്പ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിരുന്നു.
മലപ്പുറം ഡിവൈ.എസ്.പിയെ കൈക്കൂലി കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ റഊഫിൻെറ ഫോൺ നിരീക്ഷിച്ചപ്പോഴാണ് ശ്രീജിത്തുമായുള്ള ബന്ധം വ്യക്തമായത്. ഇതേ കേസിൽ ശ്രീജിത്തിനെ പ്രതിചേ൪ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ശ്രീജിത്തിനെതിരായ മറ്റ് ചില പരാതികളും ആഭ്യന്തരവകുപ്പിന് മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.