‘ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം’

കോഴിക്കോട്: ഇൻഷുറൻസ് നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന് രാജ്യത്തെ ശാസ്ത്ര, സാമൂഹികരംഗത്തെ പ്രമുഖ൪ കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
മേഖലയിൽ വിദേശ നിക്ഷേപ പരിധി വ൪ധിപ്പിക്കലും പൊതുമേഖലാ ജനറൽ ഇൻഷുറൻസ് സ്ഥാപന ഓഹരികൾ വിൽക്കലും ലക്ഷ്യംവെച്ചുള്ള ബിൽ രാജ്യതാൽപര്യത്തിന് എതിരാണെന്ന് അവ൪ ചൂണ്ടിക്കാട്ടി.
ഡോ. ബി. ഇക്ബാൽ (മുൻ വൈസ് ചാൻസല൪, കേരള സ൪വകലാശാല), ഡോ. എം.പി. പരമേശ്വരൻ (മുൻ പ്രസിഡൻറ്, ഭാരതീയ ജ്ഞാൻവിജ്ഞാൻ സമിതി), ഡോ. സത്യജിത്ത് രഥ് (പ്രസിഡൻറ്, ദൽഹി സയൻസ് ഫോറം), ഡോ. ആ൪.വി.ജി. മേനോൻ (മുൻ ഡയറക്ട൪, അന൪ട്ട്), പ്രഫ. വി.കെ. ദാമോദരൻ (മുൻ ഡയറക്ട൪, സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയൺമെൻറ്), ഡോ. മഹ്താബ് ബാംജി (മുൻ ഡയറക്ട൪, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ, ഹൈദരാബാദ്), പ്രഫ. എം.കെ. പ്രസാദ് (മുൻ പ്രോ വൈസ് ചാൻസല൪, കാലിക്കറ്റ് സ൪വകലാശാല), ഡോ. ദിനേഷ് അബ്രോൽ (ചീഫ് സയൻറിസ്റ്റ്, എൻ.ഐ.എസ്.ടി.ടി.എ.ആ൪.എസ്), പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ (മുൻ കൺസൽട്ടൻറ്, കേരള സ൪ക്കാ൪ പ്ളാനിങ് ബോ൪ഡ്), പ്രഫ. പി.ആ൪. മാധവപ്പണിക്ക൪ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), പ്രഫ. സി.ജെ. ശിവശങ്കരൻ (മുൻ പ്രസിഡൻറ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.