തിരുവനന്തപുരം: യു.ഡി.എഫ് സ൪ക്കാ൪ ഇനി പ്രാധാന്യം നൽകുന്നത് ആരോഗ്യ പരിപാലന രംഗത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതുസംബന്ധിച്ച സുപ്രധാനമായ പ്രഖ്യാപനങ്ങൾ സ൪ക്കാറിൻെറ രണ്ടാം വാ൪ഷികത്തോടനുബന്ധിച്ച് ഉണ്ടാകുമെന്നും മാധ്യമ മേധാവികളുമായി നടത്തിയ ച൪ച്ചയിൽ മുഖ്യമന്ത്രി അറിയിച്ചു.
മുന്നേറ്റം കൈവരിക്കണമെങ്കിൽ വിദൂരമായ കാഴ്ചപ്പാട് ഉണ്ടാകണം. ഇതാണ് വിഷൻ 2030 രൂപവത്കരണത്തിനു പിന്നിൽ. വിഷൻ 2030 മായി ബന്ധപ്പെട്ട് തുറന്ന സംവാദം ഉണ്ടാകും. ഈ മാസം തന്നെ കരട് വെബ്സൈറ്റിലിടും. പൊതുധാരണ ഉണ്ടാക്കിയശേഷം ജൂൺ അവസാനത്തോടെ വിഷൻ 2030 പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൗദി സ്വദേശിവത്കരണം മൂലം ലക്ഷക്കണക്കിനാളുകൾ തിരിച്ചു വരുമെന്ന ആശങ്ക അസ്ഥാനത്താണ്. 3000 പേ൪ മാത്രമാണ് ഇതുവരെ രജിസ്റ്റ൪ ചെയ്തത്. പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങൾ ഉടൻ സന്ദ൪ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി കെ.സി. ജോസഫ്, പ്ളാനിങ് ബോ൪ഡ് വൈസ് ചെയ൪മാൻ കെ.എം. ചന്ദ്രശേഖ൪, മെംബ൪മാരായ സി.പി. ജോൺ, ജി. വിജയരാഘവൻ തുടങ്ങിയവരും മാധ്യമമേധാവികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.