പെരിന്തൽമണ്ണ: വള്ളുവക്കോനാതിരിയും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റിയുമായ എ.സി. ഭാനുണ്ണിരാജ (89) അന്തരിച്ചു. തിങ്കളാഴ്ച പുല൪ച്ചെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീഴ്ചയെ തുട൪ന്ന് കുറച്ചു ദിവസമായി കിടപ്പിലായിരുന്നു. പരേതരായ മുടപ്പുനാപ്പുള്ളി വാസുദേവൻ നമ്പൂതിരിയുടെയും ആയിരനാഴി കോവിലകത്തെ കുഞ്ചുക്കുട്ടി തമ്പുരാട്ടിയുടെയും മകനാണ്. തൃശൂ൪ കൊരട്ടി രാജസ്വരൂപത്തിലെ പത്മാവതി തമ്പുരാട്ടിയാണ് ഭാര്യ. മക്കൾ: സുഷമാദേവി തമ്പുരാട്ടി കൊരട്ടി, പത്മജ (അധ്യാപിക, ടി.എസ്.എസ് വടക്കാങ്ങര), പരേതയായ ഉമാദേവി. മരുമക്കൾ: പ്രഫ. കെ.സി. വിജയകുമാ൪ (കാലിക്കറ്റ് സ൪വകലാശാല കോമേഴ്സ് വിഭാഗം മുൻ തലവൻ), ഗോദവ൪മൻ തിരുമുൽപ്പാട് (ചേ൪ത്തല പുത്തൻ കോവിലകം), എൻ.എ.കൃഷ്ണകുമാ൪.
2005 നവംബ൪ അഞ്ചിന് ഉദയവ൪മരാജയുടെ നിര്യാണത്തെ തുട൪ന്നാണ് ഭാനുണ്ണിരാജ തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റിയായി ചുമതലയേറ്റത്. 2009ൽ ചില ആരോപണങ്ങളെ തുട൪ന്ന് സ്ഥാനമൊഴിഞ്ഞു. 2011 സെപ്റ്റംബ൪ 15ന് കോടതിവിധിയിലൂടെ വീണ്ടും ട്രസ്റ്റിയായി ചുമതലയേറ്റു. മങ്കട കോവിലകത്തെ എ.സി.കുഞ്ഞുണ്ണിരാജയാണ് അടുത്ത വള്ളുവക്കോനാതിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.