ശാസ്താംകോട്ട: ക൪ണാടകയിലെ കോൺഗ്രസ് സ൪ക്കാറിനെ വസ്തുതകൾ ബോധിപ്പിച്ച് അബ്ദുന്നാസി൪ മഅ്ദനിക്ക് ആത്യന്തികനീതി ഉറപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. മഅ്ദനിയെ പിടികൂടി നൽകിയ കേരളത്തിലെ ഇടതുസ൪ക്കാറും അദ്ദേഹത്തെ കാരാഗൃഹത്തിലടച്ച ക൪ണാടകയിലെ ബി.ജെ.പി സ൪ക്കാറും അധികാരമൊഴിഞ്ഞു. ഈ അനുകൂല സാഹചര്യം നീതി ഉറപ്പാക്കാൻ സഹായകമാണ്. കേരളയാത്രക്ക് ഭരണിക്കാവിൽ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഅ്ദനിയുടെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഘടകത്തിൻെറയും സംസ്ഥാന സ൪ക്കാറിൻെറയും നിലപാടുകൾ നീതിബോധത്തിൽ അധിഷ്ഠിതമാണ്. ഒരു മനുഷ്യനെ ശിക്ഷ വിധിക്കാതെ കാരാഗൃഹത്തിൽ പീഡിപ്പിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ആശാസ്യമല്ല. കേരളയാത്ര കഴിഞ്ഞ് സംസ്ഥാന കോൺഗ്രസ് ഘടകത്തിൻെറ പ്രതിനിധിയായി കൊല്ലം ഡി.സി.സി പ്രസിഡൻറ് ക൪ണാടക ജയിലിൽ മഅ്ദനിയെ സന്ദ൪ശിക്കും. അതിനുശേഷം തുട൪നടപടികൾക്ക് രൂപംനൽകും.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വി.എസ്. അച്യുതാനന്ദനെ സി.പി.എം പുറത്താക്കും. വി.എസിനെതിരെ നടപടിയെടുക്കാത്തത് ലോക്സഭാ തെരഞ്ഞെടുപ്പ് ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.എം.വി. ശശികുമാരൻനായ൪ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.