കൊച്ചി: പ്രത്യേക സാമ്പത്തിക മേഖലയുടെ മറവിൽ സ്വ൪ണം ഇറക്കുമതി ചെയ്ത് 90 കോടിയിലേറെ രൂപയുടെ നികുതി നഷ്ടമുണ്ടാക്കിയ കേസിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആ൪.ഐ) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബംഗളൂരു രാജേഷ് എക്സ്പോ൪ട്സ് മാനേജ൪മാരായ കോട്ടയം കുളപ്പുറത്ത് ബിജു എബ്രഹാം, ബംഗളൂരു കമ്മനഹള്ളി രാമയ്യ ലെയിനിൽ ഹരീഷ് ബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് അഡീഷനൽ സി.ജെ.എം എം. മനോജ് തള്ളിയത്. മുഖ്യപ്രതിയും കമ്പനി എം.ഡിയുമായ പ്രശാന്ത് ജെ. മത്തേ നൽകിയ മുൻകൂ൪ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.