ലാസ്റ്റ്ഗ്രേഡ് നിയമനം: സി.എല്‍.ആര്‍ ജീവനക്കാര്‍ക്ക് ഇന്‍റര്‍വ്യൂ ഒഴിവാക്കിയ നടപടി റദ്ദാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിലെ ലാസ്റ്റ്ഗ്രേഡ് നിയമനത്തിന് സി.എൽ.ആ൪ തൊഴിലാളികൾക്ക് ഇൻറ൪വ്യൂ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഇൻറ൪വ്യൂ നടത്തി നിശ്ചിത മാ൪ക്ക് നൽകണമെന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇൻറ൪വ്യൂ നടത്തേണ്ടെന്നും സി.എൽ.ആ൪മാരുടെ സീനിയോറിറ്റി പരിഗണിച്ച് റാങ്ക്ലിസ്റ്റ് തയാറാക്കിയാൽമതിയെന്നും നേരത്തേ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. വി.സിയുടെ ഈ തീരുമാനത്തിനെതിരെ സിൻഡിക്കേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും രംഗത്തുവന്നു. തീരുമാനം പുന$പരിശോധിക്കണമെന്ന ആവശ്യം ശക്തമായി. തുട൪ന്ന് സ്റ്റാഫ് സ്ഥിരംസമിതിയെ വിഷയം പഠിക്കാൻ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. സമിതി ശിപാ൪ശ അംഗീകരിച്ചാണ് ഇൻറ൪വ്യൂ നടത്താൻ വ്യാഴാഴ്ച ചേ൪ന്ന യോഗം തീരുമാനിച്ചത്.  സ൪വകലാശാലയിൽ പതിറ്റാണ്ടായി കരാ൪ ജോലി ചെയ്യുന്നവരാണ് കാഷ്വൽ ലേബറ൪ എന്ന സി.എൽ.ആ൪മാ൪. രജിസ്ട്രാ൪ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി പുന$സംഘടിപ്പിച്ചു. വി.സി ചെയ൪മാനും സ്റ്റാഫ് സ്ഥിരംസമിതി കൺവീന൪ ടി.വി ഇബ്രാഹിം, ഡോ. കെ.വി ലാസ൪ എന്നിവരുൾപ്പെടുന്നതാണ് പുതിയ സമിതി. സമിതിയിൽ മുസ്ലിംലീഗ് അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന പരാതി വി.സിയെ മാറ്റാനുള്ള നീക്കത്തോളമെത്തിയിരുന്നു. വി.സി, പ്രോ-വിസി, കെ.എ സിറാജ് എന്നിവരടങ്ങുന്നതായിരുന്നു പഴയ സമിതി. നിയമനം ഉടൻ നടത്താനും യോഗം തീരുമാനിച്ചു. 49 പുതിയ കോളജുകളും കോഴ്സും അനുവദിച്ച സിൻഡിക്കേറ്റ് തീരുമാനം സ൪ക്കാറിൻെറ അനുമതിക്കായി അയച്ചു.
കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം മുടങ്ങിയതിനെ തുട൪ന്ന് ശിപാ൪ശ സ൪ക്കാറിന് അയക്കാൻ വൈകിയിരുന്നു. സിൻഡിക്കേറ്റിൻെറ ധനകാര്യ സ്ഥിരം സമിതി കൺവീന൪ സ്ഥാനം ഡോ.കെ.വി ലാസ൪ രാജിവെച്ചു. കോൺഗ്രസിലെ തന്നെ അഡ്വ. പി.എം നിയാസാണ് പുതിയ കൺവീന൪. സ൪വകലാശാലയിൽ പണിയുന്ന ഭരണകാര്യാലയ സമുച്ചയ (കാസ്ലാബ്)ത്തിന് അൽഫോൺസ് അസോസിയേറ്റ്സിൻെറ രൂപരേഖ ഉപയോഗിക്കാമോയെന്ന കാര്യം നിയമോപദേശത്തിന് വിടാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വി.സിയും സിൻഡിക്കേറ്റംഗങ്ങളും തമ്മിലുള്ള ശീതസമരം ഒത്തുതീ൪പ്പാക്കിയതിനുശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ നടന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.