മനുഷ്യക്കടത്ത്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനെന്ന് ആക്ഷേപം

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിൽ രണ്ട് എസ്.പിമാരടക്കം 17 പൊലീസ് ഉദ്യോഗസ്ഥ൪ക്ക് പങ്കുണ്ടെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് തിരക്കിട്ട് അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിച്ചത് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനെന്ന് ആക്ഷേപം. സംഭവത്തിൽ പങ്കുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുകയെന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്. സംസ്ഥാന പൊലീസിലെ ഏതാനും ഉന്നത൪ക്ക്  മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന വിവരം അറസ്റ്റിലായവരിൽനിന്ന് ലഭിച്ചതോടെയാണ് തിരക്കിട്ട് ക്രൈംബ്രാഞ്ച് റിപ്പോ൪ട്ട് സമ൪പ്പിച്ചത്.

സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരു മാസം ആയെങ്കിലും ഇതുവരെ ആഭ്യന്തര വകുപ്പ് കാര്യമായ നീക്കങ്ങൾ നടത്തിയിട്ടില്ല.  എന്നാൽ,ഹൈകോടതി ഒന്നിലേറെ തവണ കേസിൽ ഇടപെട്ടതോടെയാണ് നടപടി  വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
സി.ബി.ഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ ഇതുവരെ അന്വേഷണം പകുതിപോലും പൂ൪ത്തിയാക്കാത്ത കേസിലാണ് 17 പേരെ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ചേ൪ത്തിരിക്കുന്നത്. ഇത് കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നു. ഒരാഴ്ച കൊണ്ടാണ് അന്വേഷണ സംഘം 17 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതത്രേ. എന്നാൽ, കേസിൻെറ അന്വേഷണം ഇനിയും പൂ൪ത്തിയാക്കിയിട്ടില്ല. ഇതിനിടെ അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ഡിവൈ.എസ്.പി സ൪വീസിൽനിന്ന് വിരമിച്ചു. അന്വേഷണ സംഘാംഗങ്ങളെ വിവിധ കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അതോടെ മരവിച്ച അന്വേഷണം ഹൈകോടതി ഇടപെടലിനെ തുട൪ന്നാണ്  പുനരാരംഭിച്ചത്.

അന്വേഷണ സംഘത്തിൻെറ നിലപാടുകളെ ഹൈകോടതി വിമ൪ശിച്ചശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൻെറ അന്വേഷണം എങ്ങുമത്തൊതിരിക്കെ അന്വേഷണ റിപ്പോ൪ട്ട് ഡി.ജി.പിക്ക് സമ൪പ്പിച്ചതിന് പിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉയ൪ന്നിട്ടുണ്ട്.
ക്രൈംബ്രാഞ്ച് മേധാവി ഒന്നിലേറെ തവണ കൊച്ചിയിലത്തെി അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തിരുന്നു.  അന്വേഷണ റിപ്പോ൪ട്ട് ലഭിച്ച ഉടൻ ഡി.ജി.പി ഏതാനുംപേരെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ  കൈക്കൊണ്ടതും സി.ബി.ഐ അന്വേഷണം ഏതുവിധേനയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മനുഷ്യക്കടത്തിൻെറ പേരിൽ ക്രൈംബ്രാഞ്ച് സംഘം സിവിൽ പൊലീസ് ഓഫിസ൪ എ.പി. അജീബിനെയും എസ്.ഐ രാജു മാത്യു ഉൾപ്പെടെ നാലുപേരെ മാത്രമാണ്  അറസ്റ്റു ചെയ്തത്. ഏറ്റവും ഒടുവിൽ അറസ്റ്റു ചെയ്തത്  വടക്കാഞ്ചേരി സ്വദേശി ലിസി സോജനെയായിരുന്നു. ഇവ൪ കേസിലെ പ്രധാന കണ്ണിയാണ്. ഇവ൪ നൽകിയ പല വിവരങ്ങളും അന്വേഷണ സംഘം കാര്യമായി എടുത്തിട്ടില്ളെന്നും അറിവായി.  ലിസി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയെന്നും ഒരു എസ്.പിക്കുമാത്രം മനുഷ്യക്കടത്തിന് 26 ലക്ഷം ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.