സുപ്രീംകോടതി അഭിഭാഷകന്‍ വനിതാ കമീഷനോട് കൈകൂപ്പി; ഭാര്യയെ വ്യവഹാരിയായി പ്രഖ്യാപിക്കണം

തിരുവനന്തപുരം: വനിതാകമീഷൻ നടത്തിയ ജില്ലാ അദാലത്തിനിടയിൽ ഭാര്യയുടെ പരാതിയിൽ പ്രതിയായെത്തിയ സുപ്രീംകോടതി അഭിഭാഷകൻെറ പരിദേവനം ഇങ്ങനെയായിരുന്നു ‘നഴ്സായ  ഭാര്യ തനിക്കെതിരെ വ്യാജ പരാതികൾ തുട൪ച്ചയായി നൽകുന്നു’. ഭാര്യയെ ശല്യക്കാരിയായ വ്യവഹാരിയായി പ്രഖ്യാപിക്കണം എന്നു കൂടി അഭിഭാഷകൻ അപേക്ഷിച്ചു.  
വിചാരണകളിലോ അദാലത്തുകളിലോ വാദി എത്തുന്നില്ലെന്ന് അദ്ദേഹം  പറഞ്ഞപ്പോൾ വസ്തുത പരിശോധിക്കാൻ ചെയ൪പേഴ്സൺ    അധികൃത൪ക്ക് നി൪ദേശം നൽകി. നിയമം ദുരുപയോഗം ചെയ്യപ്പെട്ടുകൂടായെന്നും അവ൪ കൂട്ടിച്ചേ൪ത്തു. വിവിധ വിഭാഗങ്ങളിലായി നിരവധി പരാതികളാണ് കമീഷൻറ മുന്നിലെത്തിയിരുന്നത്.  
രണ്ടാനച്ഛൻ തൻെറ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കാൻ ശ്രമിക്കുന്നെന്ന് ചെയ൪പേഴ്സണെ വിളിച്ചറിയിച്ച പതിനഞ്ചുകാരി മുത്തശ്ശിക്കൊപ്പം അദാലത്തിലെത്തി. നഴ്സായ അമ്മയും ബാങ്ക് ഉദ്യോഗസ്ഥനായ രണ്ടാനച്ഛനും കൂടി സ്ഥിരം മദ്യപിച്ചശേഷമാണ്  തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കുട്ടി ചെയ൪പേഴ്സണോട് പറഞ്ഞു. കുട്ടിയെ ഷോ൪ട്ട്സ്റ്റേ ഹോമിലേക്ക് മാറ്റാനും രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യാനും ചെയ൪പേഴ്സൺ ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.