സമുദായനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു

കോട്ടയം: യു.ഡി.എഫ് സ൪ക്കാറിനെ പരസ്യമായി വെല്ലുവിളിക്കുന്ന  സമുദായ നേതാക്കളുടെ  ഫോൺ ആഭ്യന്തരവകുപ്പ് ചോ൪ത്തുന്നു. സ൪ക്കാ൪വിരുദ്ധ നീക്കങ്ങളുടെ ആഴവും പരപ്പും കൃത്യമായി മനസ്സിലാക്കുന്നതിനാണ് ഫോൺ സംഭാഷണങ്ങൾ ചോ൪ത്തുന്നത്.
 ചില പ്രമുഖ സമുദായസംഘടനാ നേതാക്കളുടെ ഫോൺ ചോ൪ത്തുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ അനൗദ്യോഗികമായി സ്ഥിരീകരിച്ചു. ഫോൺ ചോ൪ത്തലിന് ഇരയായ നേതാക്കളുടെ ചെവിയിലും വിശ്വസനീയകേന്ദ്രങ്ങളിൽനിന്ന് ഈ വിവരം എത്തിയിട്ടുണ്ട്. ഉന്നത കോൺഗ്രസ് നേതാക്കളുമായി ഇക്കാര്യത്തിലെ അമ൪ഷം അവ൪ പങ്കുവെച്ചതായാണ് വിവരം.  
അടുത്തിടെ,മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സ൪ക്കാറിനുമെതിരെ സമുദായനേതാക്കൾ രൂക്ഷവിമ൪ശമാണ് ഉന്നയിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികളുടെയും കോൺഗ്രസിലെ ഒരു വിഭാഗത്തിൻെറയും പിന്തുണയോടെയാണ് സംഘടനകളുടെ ഈ നീക്കമെന്ന് സ൪ക്കാ൪ സംശയിക്കു ന്നുണ്ട്. ഇതാണ് ഫോൺ ചോ൪ത്താനുള്ള കാരണങ്ങളിലൊന്ന്.  നിലവിലെ യു.ഡി.എഫ് സംവിധാനം തന്നെ അട്ടിമറിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
സമുദായസംഘടനകൾ സ൪ക്കാറിനെതിരെ സംഘടിക്കുന്നത് ഏറെ ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിൻെറ വഴിവിട്ട നീക്കം.  അടുത്തിടെ സമുദായസംഘടനകൾ യോജിച്ച് നടത്തിയ പലനീക്കങ്ങളും മുൻകൂട്ടി അറിയാൻ  ഫോൺ ചോ൪ത്തൽ സ൪ക്കാറിന് സഹായകമായിട്ടുണ്ടത്രേ. കോൺഗ്രസിൻെറയും ഘടകകക്ഷികളുടെയും മുതി൪ന്നനേതാക്കളും നിരവധിഎം.എൽ.എമാരും സമുദായ നേതാക്കളുമായി നിരന്തരം സമ്പ൪ക്കത്തിലേ൪പ്പെടുന്നുണ്ട്. ഒപ്പം നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ ശരിവെക്കുന്ന പ്രവൃത്തിയും ഇവ൪ നടത്തുന്നുണ്ട്.
ഇത്തരംനീക്കം സ൪ക്കാറിൻെറ ഭാവിയെ ബാധിക്കുമെന്ന ചിന്തയും ഫോൺ ചോ൪ത്തലിന് പ്രേരണയാകുന്നുണ്ടെന്നാണ് സംശയിക്കുന്നത്.  
പെരുന്നയിലും കണിച്ചുകുളങ്ങരയിലും സന്ദ൪ശനം നടത്തിയ കേരള കോൺഗ്രസ് എം നേതാവും മന്ത്രിയുമായ കെ.എം. മാണിക്ക് സമുദായസംഘടനകൾ പൂ൪ണ പിന്തുണ നൽകിയതായി സൂചനയുണ്ട്. സന്ദ൪ശനത്തിന് തൊട്ടുപിന്നാലെയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് തനിക്കും അ൪ഹതയുണ്ടെന്ന് മാണി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.