ആഭ്യന്തരം വേണമെന്ന് ചെന്നിത്തല; ഉപമുഖ്യമന്ത്രിപദവും റവന്യൂവും നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉപമുഖ്യമന്ത്രിപദത്തിനൊപ്പം റവന്യൂവകുപ്പും നൽകി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം. ഒരുപകൽ മുഴുവൻ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി വൈകി കെ.പി.സി.സി ആസ്ഥാനത്ത് രമേശുമായി നടത്തിയ ച൪ച്ചയിലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാര ഫോ൪മുല മുന്നോട്ടുവെച്ചത്.  എന്നാൽ, ഈ നി൪ദേശം രമേശ് പൂ൪ണമായി അംഗീകരിച്ചിട്ടില്ല. ആഭ്യന്തരവകുപ്പ് കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹം, സഹപ്രവ൪ത്തകരുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാകൂവെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് അദ്ദേഹം രാത്രിതന്നെ അടുത്ത സഹപ്രവ൪ത്തകരുമായി കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. ഈ ഫോ൪മുല രമേശ് അംഗീകരിക്കുന്നില്ലെങ്കിൽ വിഷയം ഹൈകമാൻറിന് മുന്നിലെത്തിയേക്കും.

രാത്രി ഒമ്പതോടെ കെ.പി.സി.സി ആസ്ഥാനത്തെിയ മുഖ്യമന്ത്രി മറ്റ് നേതാക്കളെ ഒഴിവാക്കി അടച്ചിട്ട മുറിയിൽ രമേശുമായി ച൪ച്ച നടത്തുകയായിരുന്നു. താൻ മുന്നോട്ടുവെച്ച ഒത്തുതീ൪പ്പ്ഫോ൪മുല അംഗീകരിച്ചാൽ ഉപമുഖ്യമന്ത്രിപദം അനുവദിക്കുന്നകാര്യത്തിൽ ഹൈകമാൻഡുമായും മുന്നണിയിലെ മറ്റ് കക്ഷികളുമായും ആലോചിച്ച് അനുകൂല തീരുമാനമെടുപ്പിക്കാമെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആഭ്യന്തരം നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി, വകുപ്പ് തിരുവഞ്ചൂരിൽനിന്ന് താൻ ഏറ്റെടുക്കാമെന്നും വ്യക്തമാക്കി. ഇക്കാര്യം ബുധനാഴ്ച തിരുവഞ്ചൂരുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്കുശേഷം മടങ്ങിയ മുഖ്യമന്ത്രി, മന്ത്രിസഭാ പുന$സംഘടനയുമായി ബന്ധപ്പെ

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.