വെള്ളാപ്പള്ളി മാപ്പുപറയണമെന്ന് ശ്രീനാരായണ ധര്‍മവേദി

ആലപ്പുഴ: തെറ്റായ നടപടികളിലൂടെ എസ്.എൻ.ഡി.പി യോഗത്തെ പ്രതിസന്ധിയുടെ വക്കിലത്തെിച്ച ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ സമൂഹത്തോട് മാപ്പുപറയണമെന്ന് ശ്രീനാരായണ ധ൪മവേദി. നായരീഴവ ഐക്യത്തിൻെറ പേരിൽ ഈഴവ സമുദായത്തിൻെറ അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും ധ൪മവേദി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി സ്വന്തം താൽപ്പര്യങ്ങളും ബന്ധുജനങ്ങളുടെ താൽപ്പര്യങ്ങളും മാത്രമാണ് സംരക്ഷിക്കുന്നത്. എതി൪ക്കുന്നവരെയെല്ലാം പുറത്താക്കും. നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്സഭാ തെരഞ്ഞെടുപ്പിലോ എസ്.എൻ.ഡി.പി യു.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചിട്ടില്ല. എന്നിട്ടും സ്വന്തം നേട്ടങ്ങൾക്കുവേണ്ടി അവസരവാദപരമായ കൂട്ടുകെട്ടുകളുണ്ടാക്കുകയായിരുന്നു. ഇതുവഴി ലഭിച്ച സ്ഥാനങ്ങൾ രാജിവെച്ച് സമുദായത്തോട് മാപ്പുപറയാൻ ജനറൽ സെക്രട്ടറി തയാറാകണം.
വാ൪ത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പി. ചന്ദ്രമോഹൻ, രക്ഷാധികാരി പി.കെ. സുരേന്ദ്രൻ, കണ്ടല്ലൂ൪ സുധീ൪, പി.ആ൪. അശോക്കുമാ൪, കെ.ടി.രാജപ്പൻ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.