കോഴിക്കോട്: പലിശയുടെ ആധിക്യം പുതുതായി വ്യവസായങ്ങൾ തുടങ്ങുന്നവരെ പിന്തിരിപ്പിക്കുന്നതായി ധനകാര്യ മന്ത്രി കെ.എം. മാണി. പുതുവ്യവസായങ്ങൾക്ക് മൂന്ന് ശതമാനം വരെ പലിശ സബ്സിഡി ലഭ്യമാക്കുന്ന സ൪ക്കാ൪ സംരംഭമായ ‘ഇൻററസ്റ്റ് സബ്വെൻഷൻ’ പദ്ധതി ഹോട്ടൽ മലബാ൪ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടിൽ വ്യവസായവത്കരണം നടപ്പാകണമെങ്കിൽ ചെറുകിട വ്യവസായങ്ങൾ ധാരാളം ഉണ്ടാകണം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ചെറുപ്പക്കാ൪ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ, കനത്ത പലിശ സംരംഭകരെ പിന്തിരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നി൪ദിഷ്ട പരിശീലനം പൂ൪ത്തിയാക്കിയവ൪ക്ക് 10 ലക്ഷം രൂപ വരെ പലിശയില്ലാതെ വായ്പ നൽകുന്ന പദ്ധതിക്ക് കേരള ഫിനാൻഷ്യൽ കോ൪പറേഷനിലൂടെ സ൪ക്കാ൪ മുന്നിട്ടിറങ്ങിയത്.
ഒരു കോടിരൂപ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനവും ഒരു കോടിയിൽ കൂടുതലുള്ള വായ്പകൾക്ക് രണ്ട് ശതമാനവും വായ്പ ഇളവ് നൽകും. 2011 സംരംഭങ്ങൾ ഇതുവരെ മുന്നോട്ടുവന്നതായി മന്ത്രി പറഞ്ഞു.
മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് ചെയ൪മാൻ അലോക് കുമാ൪ സാബു, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡൻറ് അബ്ദുറഹിമാൻ, കെ.എഫ്.സി ജനറൽ മാനേജ൪മാരായ പ്രേംനാഥ്, രവീന്ദ്രനാഥ്, എ.ജി. ദിനേശ് എന്നിവ൪ പങ്കെടുത്തു. കെ.എഫ്.സി ചെയ൪മാൻ പി. ജോയി ഉമ്മൻ സ്വാഗതവും സോണൽ മാനേജ൪ കെ.കെ. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.