വൈക്കം: അന്തരീക്ഷത്തിൽ നൂൽപോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരിൽ കൗതുകവും ആശങ്കയുമുണ്ടാക്കി. വ്യാഴാഴ്ച പുല൪ച്ചെ അഞ്ച് മുതൽ രാവിലെ 10 വരെയാണ് വൈക്കം, കടുത്തുരുത്തി, വെച്ചൂ൪ മേഖലയിലെ നിരവധിവീടുകളിലും പാടശേഖരത്തും വെള്ളനിറത്തിലെ നൂലുകൾ പെയ്തിറങ്ങിയത്. തലയാഴം,ഇടയാഴം, തോട്ടപ്പള്ളി,കോലാമ്പുറത്തുകരി, പൂവത്തുകരി,കൊടുതുരുത്ത്, വേരുവള്ളി, മാമ്പ്ര,തൃപ്പോക്കുളം, ഉല്ലല, വെച്ചൂ൪,മറ്റം എന്നീ പ്രദേശങ്ങളിലാണ് പ്രതിഭാസം കൂടുതലായും കാണപ്പെട്ടത്. തൊട്ടാൽപൊട്ടുന്ന തരത്തിലുള്ള വസ്തുവായതിനാൽ തൊട്ടുനോക്കാൻ പോലും ആളുകൾക്ക് ഏറെ ഭയമായിരുന്നു. പശപോലെ കൈയിൽ ഒട്ടിപിടിച്ചതായി നാട്ടുകാ൪ പറഞ്ഞു.
അന്തരീക്ഷത്തിൽ നിറയെ ചിലന്തിവലപോലെ കാണപ്പെട്ട വസ്തു തലയാഴം പ്രൈമറി ഹെൽത്ത് സെൻററിലെ ജീവനക്കാ൪ ശേഖരിച്ചുവെച്ചു. വൈക്കം തഹസിൽദാ൪ കെ.എം. നാരായണൻനായ൪,ബ്ളോക് അംഗം മനോജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദ൪ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിദഗ്ധ പരിശോധനക്ക് സാമ്പിൾശേഖരിച്ച് തിരുവനന്തപുരം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റ൪ മാനേജ്മെൻറിന് അയച്ചിട്ടുണ്ട്. മൂന്നുവ൪ഷം മുമ്പ് കടുത്തുരുത്തി പഞ്ചായത്തിലെ മാന്നാ൪, വെള്ളാശേരി,ആയാംകുടി തുടങ്ങിയ പ്രദേശങ്ങളിൽ അന്തരീഷത്തിൽ നൂൽമഴ പെയ്തിരുന്നതായി നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.